Post Category
മുട്ടക്കോഴി വിതരണം നടത്തി
താന്ന്യം ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീ അംഗങ്ങൾക്ക് മുട്ടക്കോഴി വിതരണം നടത്തി. താന്ന്യം സിഡിഎസ് ന്റെ കീഴിലാണ് വനിതകൾക്ക് സ്വയംതൊഴിൽ എന്ന ലക്ഷ്യവുമായി അഞ്ചു പേരടങ്ങുന്ന ഗ്രൂപ്പുകൾക്ക് 25 മുട്ടക്കോഴികൾ, കോഴിക്കൂട് , ഒരു ചാക്ക് തീറ്റ, മരുന്ന് എന്നിവ നൽകിയത്. സർവീസ് സഹകരണ ബാങ്കിൽ നിന്ന് ഒരു ഗ്രൂപ്പിന് 13000 രൂപയാണ് പദ്ധതിക്കായി വായ്പ അനുവദിച്ചത്. തെരഞ്ഞെടുത്ത 58 ഗുണഭോക്താക്കൾക്ക് പദ്ധതിയിലൂടെ സ്വയംതൊഴിൽ സംരംഭകരാകാം മുട്ടക്കോഴിവിതരണോൽഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി എസ് രാധാകൃഷ്ണൻ നിർവഹിച്ചു. സിഡി എസ് ചെയർപേഴ്സൺ അധ്യക്ഷയായി, സിഡിഎസ് അംഗങ്ങൾ കുടുംബശ്രീ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
date
- Log in to post comments