Skip to main content

ബാലാവകാശ വാരാചാരണം 14 മുതല്‍ 

സംസ്ഥാന ബാലാവകാശ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 14 മുതല്‍ 21 വരെ ബാലാവകാശ വാരം ആചരിക്കും. കമ്മീഷനംഗം സി.ജെ. ആന്റണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ആലോചനാ യോഗത്തില്‍ ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ സിജു ബെന്‍ പദ്ധതി അവതരിപ്പിച്ചു.

ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കോമളകുമാരി, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍, കൊട്ടിയം എന്‍.എസ്.എസ് ലോ കോളേജ് വിദ്യാര്‍ഥി പ്രതിനിധികള്‍, വിവിധ വകുപ്പുകളിലെ ഉദേ്യാഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

(പി.ആര്‍.കെ.നമ്പര്‍  2529/17)

date