കളിമൺപാത്ര ഉൽപന്ന നിർമ്മാണ യൂണിറ്റുകൾ രജിസ്റ്റർ ചെയ്യണം
കളിമൺപാത്ര ഉൽപന്ന നിർമ്മാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന കളിമൺപാത്ര നിർമ്മാണ വിപണന യൂണിറ്റുകളിൽ നിന്ന് രജിസ്ട്രേഷന് അപേക്ഷ ക്ഷണിച്ചു. തൊഴിൽ നൈപുണ്യ പരിശീലനം, ഉല്പന്നങ്ങളുടെ വൈവിധ്യവൽക്കരണം, ആധുനികവൽക്കരണം, വിപണന സാധ്യതകളുടെ പരിപോഷണം എന്നിവ ലക്ഷ്യമാക്കി കോർപ്പറേഷൻ നടപ്പിലാക്കാനുദ്ദേശിക്കുന്ന തൊഴിൽ നൈപുണ്യ പരിശീലനം, അടിസ്ഥാന സൗകര്യ വികസനം, വിവിധ സ്രോതസുകളിൽ നിന്നുള്ള ധനസഹായവും സാങ്കേതിക സഹായവും പ്രയോജനപ്പെടുത്തികൊണ്ടുള്ള യന്ത്രവൽക്കരണം / പുത്തൻ വിപണന സംവിധാനങ്ങൾ എന്നിവ പ്രയോജനം ലഭ്യമാക്കുന്നതിനാണ് രജിസ്ട്രേഷൻ. നിലവിൽ നിർമ്മാണ വിപണന മേഖലയിൽ പ്രവർത്തിക്കുന്ന വ്യക്തിഗത യൂണിറ്റുകൾക്കും പാർട്ട്ണർഷിപ്പ് സ്ഥാപനങ്ങൾക്കും സഹകരണ / ചാരിറ്റബിൾ സൊസൈറ്റികൾക്കും രജിസ്റ്റർ ചെയ്യണം. അപേക്ഷാഫോറം www.keralapottery.org വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷ ബന്ധപ്പെട്ട രേഖകൾ സഹിതം നവംബർ 20 നകം മാനേജിംഗ് ഡയറക്ടർ കേരള സംസ്ഥാന കളിമൺപാത്ര നിർമ്മാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ, രണ്ടാംനില, അയ്യങ്കാളിഭവൻ, കവടിയാർ പി.ഒ., കനകനഗർ, വെള്ളയമ്പലം, തിരുവനന്തപുരം-695003 എന്ന മേൽവിലാസത്തിൽ ലഭിച്ചിരിക്കണം. ഫോൺ: 0471-2727010, 9947038770.
- Log in to post comments