ദേവസ്വം ബോർഡ് എൽ.ഡി ക്ലാർക്ക്: സാധ്യതാപട്ടിക പ്രസിദ്ധീകരിച്ചു
തിരുവിതാംകൂർ ദേവസ്വം ബോർഡിൽ എൽ.ഡി ക്ലാർക്ക്/ സബ് ഗ്രൂപ്പ് ഓഫീസർ ഗ്രേഡ് 2 (കാറ്റഗറി നം. 16/2018) തസ്തികയിൽ നടന്ന ഒ.എം.ആർ പരീക്ഷയിൽ യോഗ്യരായവരുടെ സാധ്യതാപട്ടിക പ്രസിദ്ധീകരിച്ചു. സാധ്യതാ പട്ടിക, ഇൻവാലിഡേഷൻ നോട്ടിഫിക്കേഷൻ എന്നിവ www.kdrb.kerala.gov.in ൽ ലഭ്യമാണ്. സാധ്യതാ പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾ ലിസ്റ്റ് പ്രസിദ്ധീകരിച്ച തിയതി മുതൽ രണ്ട് മാസത്തിനകം പേര്, ജനനത്തീയതി, സമുദായം, ഇഡബ്ല്യൂഎസ് സ്റ്റാറ്റസ്, നോൺക്രീമിലെയർ, വിദ്യാഭ്യാസയോഗ്യത, മറ്റു ആനുകൂല്യങ്ങൾ എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ പ്രൊഫൈലിൽ അപ്‌ലോഡ് ചെയ്യുകയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സെക്രട്ടറി, കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ്, ആയുർവേദ കോളേജിനു സമീപം, എം.ജി റോഡ്, തിരുവനന്തപുരം 695001 എന്ന വിലാസത്തിൽ തപാലായി അയയ്ക്കുകയോ കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് ഓഫീസിൽ നേരിട്ടെത്തിക്കുകയോ വേണം. ഹിന്ദു മതത്തിലെ സംവരണേതര സമുദായത്തിൽപ്പെട്ട സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിന് അർഹരായ മെയിൻ - സപ്ലിമെന്ററി ലിസ്‌ററിലുള്ള സംവരണേതര സമുദായത്തിൽപ്പെട്ട സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ ആ വിവരം അവകാശപ്പെടുകയും അത് തെളിയിക്കുന്നതിനായി വില്ലേജ് ഓഫീസർ നൽകുന്ന നിർദിഷ്ട മാതൃകയിലുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കുകയും വേണം. സർട്ടിഫിക്കറ്റ് പരിശോധനാത്തിയതി, സ്ഥലം, സമയം എന്നിവ പിന്നീട് അറിയിക്കും.
പി.എൻ.എക്‌സ്.3972/19
- Log in to post comments