Skip to main content

ജൂനിയർ കൺസൾട്ടന്റ് (ടെക്‌നിക്കൽ) ഒഴിവ്

സംസ്ഥാന ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മിഷനിൽ ജൂനിയർ കൺസൾട്ടന്റിന്റെ (ടെക്‌നിക്കൽ) ഒരു ഒഴിവിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.  ഇലക്ട്രിക്കൽ എൻജിനിയറിംഗ് ബിരുദമാണ് യോഗ്യത.  വൈദ്യുതി സംബന്ധമായ മേഖലയിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം വേണം.  അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനം.  ആറ് മാസത്തേക്കാണ് തുടക്കത്തിൽ നിയമിക്കുക.  അപേക്ഷകർ 35 വയസ്സിൽ താഴെ പ്രായമുള്ളവരാകണം.  ഡിസംബർ അഞ്ചിനകം അപേക്ഷകൾ ലഭിക്കണം.  കവറിനു മുകളിൽ തസ്തികയുടെ പേര് രേഖപ്പെടുത്തണം.
പി.എൻ.എക്‌സ്.3976/19

date