Skip to main content

എയ്ഡ്‌സ് രോഗികളായ വിമുക്തഭടൻമാർക്കും ആശ്രിതർക്കും ആജീവനാന്ത സഹായം

എയ്ഡ്‌സ് രോഗികളായ വിമുക്തഭടൻമാർ, വിധവകൾ, വിമുക്തഭടൻമാരുടെ ഭാര്യമാർ, ആശ്രിതരായ മക്കൾ എന്നിവർക്ക് പ്രതിമാസം 1500 രൂപ വീതം ആദ്യത്തെ മൂന്ന് വർഷത്തേക്ക് സാമ്പത്തിക സഹായം നൽകി വന്നിരുന്നത് ആജീവനാന്തമാക്കി സർക്കാർ ഉത്തരവായി. വാർഷിക വരുമാനം നാലുലക്ഷം രൂപയിൽ താഴെയുള്ള വിമുക്തഭടൻമാരുടെ മക്കൾക്ക് വിവിധ മത്സര പരീക്ഷകളായ സെറ്റ്, നെറ്റ്, ജെആർഎഫ്, ഐസിഡബ്ല്യുഎ, സിഎ, സിവിൽ സർവീസ് എന്നിവയ്ക്ക് പരിശീലന ക്ലാസ്സുകൾക്ക് 20000 രൂപ ഒറ്റത്തവണ സാമ്പത്തിക സഹായം നൽകിയിരുന്നതിൽ വരുമാന പരിധി അഞ്ച് ലക്ഷം രൂപയായും സാമ്പത്തിക സഹായം 35,000 രൂപയായും വർദ്ധിപ്പിച്ചു.
പി.എൻ.എക്‌സ്.3978/19

date