Skip to main content

വിമുക്തി സംസ്ഥാനതല ശില്പശാല ഇന്ന്

വിമുക്തി പദ്ധതിയുടെ ഭാഗമായി നാളത്തെ കേരളം ലഹരിമുക്ത നവകേരളം എന്ന പേരിൽ നടപ്പാക്കുന്ന 90 ദിന തീവ്രയത്ന ബോധവത്കരണ പരിപാടിയുടെ നയരൂപവത്കരണ പ്രവർത്തനങ്ങൾക്കായുള്ള സംസ്ഥാനതല ശില്പശാല ഇന്ന് (നവംബർ ആറ്) തൊഴിൽ, എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ രാവിലെ 10.30 മുതലാണ് ശില്പശാല. കല, സാഹിത്യ, സാംസ്‌കാരികരംഗങ്ങളിലെ പ്രമുഖരും സന്നദ്ധപ്രവർത്തകരും വിവിധ വകുപ്പ് പ്രതിനിധികളും പങ്കെടുക്കും. നവംബർ ഒന്ന് മുതൽ 2020 ജനുവരി 30 വരെയാണ് തീവ്രയത്ന പരിപാടി.
പി.എൻ.എക്‌സ്.3980/19

date