Skip to main content

മലയാള ദിനം -ഭരണഭാഷ വാരാഘോഷം: ക്വിസ് മത്സരം നാലിന്

 

മലയാള ദിനം - ഭരണഭാഷാ വാരാഘോഷം 2019 നോടനുബന്ധിച്ച് നവംബര്‍ നാലിന് സിവില്‍ സ്റ്റേഷന്‍ ജീവനക്കാര്‍ക്കായി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഉച്ചയ്ക്ക് രണ്ടിന് ഭരണഭാഷ മലയാളം, മലയാള സാഹിത്യം എന്നിവയില്‍ ക്വിസ് മത്സരം നടക്കും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും  ജില്ലാ ഭരണകൂടത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫീസിന്റെ സഹകരണത്തോടെ നവംബര്‍ ഏഴ് വരെയാണ് വാരാഘോഷം  സംഘടിപ്പിക്കുന്നത്.

date