Skip to main content

അഖിലകേരള ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ കായികമേള: സ്വാഗത സംഘം രൂപീകരിച്ചു

 

2020 ജനുവരി മൂന്ന്, നാല്. അഞ്ച് തീയതികളില്‍ പാലക്കാട് ഗവ. ടെക്‌നിക്കല്‍ സ്‌കൂളില്‍ നടക്കുന്ന 37-മത് അഖിലകേരള ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ കായികമേളയോടനുബന്ധിച്ച് സ്വാഗത സംഘം രൂപീകരിച്ചു. 15 സബ് കമ്മിറ്റികള്‍ ഉള്‍പ്പെട്ട സ്വാഗത സംഘം രൂപീകരണയോഗം മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ഷൈജ ഉദ്ഘാടനം ചെയ്തു. മരുതറോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജേശ്വരി അധ്യക്ഷയായി.

ജില്ലയിലെ മൂന്ന് ടെക്‌നിക്കല്‍ സ്‌കൂളുകളുള്‍പ്പെടെ സംസ്ഥാനത്ത് 39 ടെക്‌നിക്കല്‍ സ്‌കൂളുകളാണുള്ളത്. ഇതിനു പുറമെ ഐ.എച്ച്.ആര്‍.ഡി യുടെ കീഴിലുള്ള ഒമ്പത് സ്‌കൂളുകള്‍ ഉള്‍പ്പെടെ 48 സ്‌കൂളുകളില്‍ നിന്നായി 850 വിദ്യാര്‍ഥികളാണ് കായികമേളയില്‍ പങ്കെടുക്കുന്നത്.  പാലക്കാട്  ജില്ല 2006, 2015 വര്‍ഷങ്ങളിലാണ് അഖില കേരള ടെക്‌നിക്കല്‍ സ്‌കൂള്‍ മേളയ്ക്ക് ആതിഥേയത്വം വഹിച്ചിട്ടുള്ളത്.
 
സ്‌കൂള്‍ തലത്തില്‍ നിന്നും നേരിട്ട് സംസ്ഥാന തലത്തില്‍ സംഘടിപ്പിക്കുന്ന കായികമേളയിലെ നിലവിലെ ജേതാക്കള്‍ പാലക്കാട് ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളാണ്.  
മേളയുടെ ലോഗോ സാങ്കേതിക വിദ്യാഭ്യാസ വിഭാഗം സീനിയര്‍ ജോയിന്റ് ഡയറക്ടര്‍ ശശികുമാര്‍, സ്‌കൂള്‍ സൂപ്രണ്ട് ബിജു ജോണ്‍സണ് നല്‍കി പ്രകാശനം ചെയ്തു. കോഴിക്കോട് സ്വദേശി അനീഷ് പുത്തഞ്ചേരിയാണ് ലോഗോ രൂപകല്പന ചെയ്തത്.

ഫിനാന്‍സ്,  പ്രോഗ്രാം,  റിസപ്ഷന്‍,  രെജിസ്‌ട്രേഷന്‍, ഫുഡ് ആന്‍ഡ് റിഫ്രഷ്‌മെന്റ്,  വാട്ടര്‍ ആന്‍ഡ് സാനിറ്റേഷന്‍, ട്രാക് ആന്‍ഡ് ഫീല്‍ഡ്, അക്കോമഡേഷന്‍,  ലോ ആന്‍ഡ് ഓര്‍ഡര്‍,  പ്രിന്റിംഗ് ആന്‍ഡ് പബ്ലിഷിംഗ്,  വെല്‍ഫെയര്‍ കമ്മിറ്റി, പബ്ലിസിറ്റി,  ലൈറ്റ് ആന്‍ഡ് സൗണ്ട്,  ട്രാന്‍സ്‌പോറ്റേഷന്‍,  സര്‍ട്ടിഫിക്കറ്റ് ആന്‍ഡ് ട്രോഫി എന്നിങ്ങനെ 15 സബ് കമ്മിറ്റികളാണ് രൂപീകരിച്ചിരിക്കുന്നത്.

മരുതറോഡിലെ ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ രാജന്‍,  മരുതറോഡ് ഗ്രാമ പഞ്ചായത്ത് അംഗം അരവിന്ദാക്ഷന്‍, ഡെപ്യൂട്ടി കലക്ടര്‍ അനില്‍ കുമാര്‍, സ്‌കൂള്‍ സൂപ്രണ്ട് ബിജു ജോണ്‍സണ്‍,  വകുപ്പ് ഉദ്യോഗസ്ഥര്‍, കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

date