എസ്.എന്‍.എഫ് @ സ്‌കൂള്‍: 9 സ്‌കൂളുകളില്‍ നടപ്പിലാക്കി
സംസ്ഥാന സര്‍ക്കാറിന്റെ സുരക്ഷിതാഹാരം ആരോഗ്യത്തിനാധാരം എന്ന പദ്ധതിയുടെ ഭാഗമായി ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 9 സ്‌കൂളുകളില്‍ SNF@School (Safe and nutritious food at School) പരിപാടി സംഘടിപ്പിച്ചു. മാനന്തവാടി ഭക്ഷ്യ സുരക്ഷാ സര്‍ക്കിളിന് കീഴില്‍ തിരുനെല്ലി ഗവ: മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, മാനന്തവാടി ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, ആറാട്ടുതറ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, കല്‍പ്പറ്റ ഭക്ഷ്യ സുരക്ഷാ സര്‍ക്കിളിന് കീഴിലുളള ലക്കിടി ഗവ: മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, മേപ്പാടി ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, കല്‍പ്പറ്റ എസ്.കെ.എം.ജെ ഹയര്‍ സെക്കണ്ടറി സ്‌കൂളിലും, സുല്‍ത്താന്‍ ബത്തേരി ഭക്ഷ്യ സുരക്ഷാ സര്‍ക്കിളിന് കീഴിലുളള ഇരുളം ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, ആനപ്പാറ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, അമ്പലവയല്‍ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളിലുമാണ് SNF@School പരിപാടി സംഘടിപ്പിച്ചത്. സുരക്ഷിതവും പോഷകസമ്പുഷ്ടവുമായ ഭക്ഷണത്തിന്റെ ആവശ്യകത, ജംഗ്ഫുഡ്, ഫാസ്റ്റ് ഫുഡ്, കൃത്രിമ നിറങ്ങള്‍ എന്നിവയുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍, ഭക്ഷണം കൈകാര്യം ചെയ്യുമ്പോള്‍ പാലിക്കേണ്ട വൃത്തി ശുചിത്വ ശീലങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലായിരുന്നു ബോധവല്‍ക്കരണം. ഭക്ഷണത്തിലെ മായം കണ്ടെത്തുന്നതിനുളള വീഡിയോ പ്രദര്‍ശനവും നടന്നു. ആരോഗ്യം മെച്ചപ്പെടുത്തുക, ജീവിതശൈലി രോഗങ്ങള്‍ തടയുക, ആരോഗ്യകരമായ ഭക്ഷണത്തിന് ഊന്നല്‍ കൊടുക്കുക, ഭക്ഷണം പാഴാക്കല്‍ പരമാവധി കുറയ്ക്കുക, ശരീരത്തിനും, മനസ്സിനും യോജിച്ച ഭക്ഷണം കഴിക്കുക എന്ന ഭക്ഷ്യ സുരക്ഷാ അതോറിറ്റിയുടെ ശരിയായത് ഭക്ഷിക്കുക എന്ന സന്ദേശം വിദ്യാര്‍ത്ഥികളിലൂടെ വളര്‍ത്തിയെടുക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ച് ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ പി. ജെ വര്‍ഗ്ഗീസ്, ഫുഡ് സേഫ്റ്റി ഓഫീസര്‍മാരായ എം. കെ രേഷ്മ, നിഷ പി മാത്യു, സോമിയ തുടങ്ങിയവരും, പോഷകാഹാരത്തിന്റെ ആവശ്യകതയെക്കുറിച്ച് ഡയറ്റീഷന്‍മാരായ ഷാക്കീറ സുമയ്യ, നിജുഷ മോഹന്‍, ചന്ദ്രശേഖരന്‍ എന്നിവരും ക്ലാസ്സെടുത്തു.
- Log in to post comments