ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടായ്മയുമായി ജില്ല ഭരണകൂടം
ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി സന്നദ്ധ സംഘടനകളുടെ കൂട്ടായ്മയൊരുക്കി ജില്ല ഭരണകൂടം. ദുരന്തമേഖലകളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുക, അനുബന്ധ സേവനം ഉറപ്പാക്കുക എന്നിവ ലക്ഷ്യമിട്ടാണ് കൂട്ടായ്മ യൊരുക്കിയിരിക്കുന്നത്. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട യോഗം ജില്ല കലക്ടര്‍ ജാഫര്‍ മലിക് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി കലക്ടര്‍ പി എന്‍ പുരുഷോത്തമന് പദ്ധതി വിശദീകരിച്ചു.
പ്രാദേശികമായി സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ എല്ലാവര്ക്കും സേവനം ഉറപ്പാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ജില്ല കലക്ടര്‍ ജാഫര്‍ മലിക് പറഞ്ഞു. ഓരോ മേഖലയിലും കഴിവ് തെളിയിച്ചവരെ പ്രത്യേകം കണ്ടെത്തി സേവനത്തിന് ഉപയോഗിക്കും. കൂട്ടായ്മയിലെ അംഗങ്ങള്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. പ്രദേശികമായ വിവര ശേഖരണവും പദ്ധതിയുടെ ഭാഗമായി നടത്തും. സന്നദ്ധ പ്രവര്‍ത്തകരുടെ നൈപുണ്യത്തിനനുസരിച്ച് വിവരം ശേഖരിച്ച് ആവശ്യമായ സമയത്ത് ഉപയോഗപ്പെടുത്തും. തുടര്‍ പരിശീലനങ്ങളിലൂടെ ഏത് സമയത്തും സേവനത്തിന് സന്നദ്ധരായ ഒരു സംഘത്തെ തയ്യാറാക്കി നിര്‍ത്തുകയാണ് ജില്ല ഭരണകൂടം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
- Log in to post comments