Post Category
രജിസ്ട്രേഷന് തീയതി നീട്ടി
മണ്‍പാത്ര ഉല്പന്ന നിര്‍മ്മാണ വിപണന യൂനിറ്റുകളുടെ രജിസ്ട്രേഷന് തീയതി നവംബര്‍ 20 വരെ നീട്ടി. നിലവില്‍ നിര്‍മ്മാണ വിപണന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന
വ്യക്തിഗത യൂനിറ്റുകള്‍ക്കും പാര്‍ട്ട്ണര്‍ഷിപ്പ് സ്ഥാപനങ്ങള്‍ക്കും സഹകരണ / ചാരിറ്റബിള്‍ സൊസൈറ്റികള്‍ക്കും രജിസ്റ്റര്‍ ചെയ്യാം. അപേക്ഷാഫോറം www.keralapottery.org എന്ന കോര്‍പ്പറേഷന്റെ വെബ്സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷ ബന്ധപ്പെട്ട രേഖകള്‍ സഹിതം നവംബര്‍ 20നകം മാനേജിങ് ഡയറക്ടര്‍ കേരള സംസ്ഥാന കളിമണ്‍പാത്ര നിര്‍മ്മാണ വിപണന ക്ഷേമ വികസന കോര്പ്പറേഷന്, രണ്ടാംനില, അയ്യങ്കാളിഭവന്‍, കവടിയാര്‍ പി.ഒ., കനകനഗര്‍, വെള്ളയമ്പലം, തിരുവനന്തപുരം-695003 എന്ന മേല്‍വിലാസത്തില്‍ ലഭിച്ചിരിക്കണം. ഫോണ്‍- 0471-2727010, 9947038770.
date
- Log in to post comments