ഭരണഭാഷാ വാരാഘോഷവും ഭാഷാ സെമിനാറും
സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ജില്ലാ ഓഫീസിന്റെ നേതൃത്വത്തില്‍ ഭരണഭാഷാ വാരാഘോഷത്തോടനുബന്ധിച്ച് നവംബര്‍ ഏഴിന് പ്ലാനിംഗ് സെക്രട്ടേറിയറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഭാഷാ സെമിനാര്‍ സംഘടിപ്പിക്കുന്നു. തിരൂര്‍ മലയാള സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. അനില്‍ വള്ളത്തോള്‍ വിഷയാവതരണം നടത്തും. ഡെപ്യൂട്ടി ഡയറക്ടര്‍ ഉസ്മാന് ഷെരീഫ് കൂരി അദ്ധ്യക്ഷത വഹിക്കും. വാരാഘോഷത്തോടനുബന്ധിച്ച് ജീവനക്കാര്‍ക്കായി സംഘടിപ്പിച്ച ഉപന്യാസ, കഥാ, കവിതാരചന മത്സരങ്ങളിലെ വിജയികള്‍ക്ക് ഉപഹാരങ്ങള്‍ സമര്‍പ്പിക്കും. ഉച്ചക്കുശേഷം സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്പെക്ടര്‍ ഷമീര്‍മോന്‍ നേതൃത്വം നല്കുന്ന ഭാഷാ-പരിപോഷണ പ്രവര്‍ത്തനങ്ങളുടെ അവതരണം നടക്കും. ഭാഷാ പരിപോഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നവംബര്‍ 20-ന് സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ജോയന്റ് ഡയറക്ടര്‍ മനോജ്.എം. നേതൃത്വം നല്കുന്ന പ്രശ്നോത്തരി മത്സരം സംഘടിപ്പിക്കും.
- Log in to post comments