ചിറ്റൂരില്‍ മിനി ജോബ് ഫെസ്റ്റ് എട്ടിന്
ജില്ലയിലും സമീപപ്രദേശങ്ങളിലും പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളിലേക്കുളള നിയമനങ്ങള്‍ക്കായി ചിറ്റൂര്‍ കരിയര്‍ ഡെവലപ്‌മെന്റ് സെന്ററില്‍ 125 ഓളം ഒഴിവുകളിലേക്ക് മിനി ജോബ് ഫെസ്റ്റ് നടത്തുന്നു. സെക്യൂരിറ്റി ഗാര്‍ഡ്, സെക്യൂരിറ്റി സൂപ്പര്‍വൈസര്‍, ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റ്, ഡെവലപ്‌മെന്റ് മാനേജര്‍, പാര്‍ട്‌സ് ഇന്‍ ചാര്‍ജ്ജ്, പാര്‍ട്‌സ് ഹെല്‍പ്പര്‍, പാര്‍ട്‌സ് ട്രെയിനി, ടെക്‌നീഷ്യന്‍, ഓട്ടോ ഇലക്ട്രീഷ്യന്‍, ഇന്‍ഷുറന്‍സ് എക്‌സിക്യൂട്ടീവ്, എച്ച്.ആര്‍. എക്‌സിക്യൂട്ടീവ്, ടയര്‍ റീട്രെഡിംഗ് ടെക്‌നീഷ്യന്‍, ടയര്‍ റീട്രെഡിംഗ് ഹെല്‍പ്പര്‍ എന്നീ തസ്തികകളിലാണ് ഒഴിവുകള്‍. എസ്.എസ്.എല്‍.സി. (ജയിച്ചവര്‍/തോറ്റവര്‍)/പ്ലസ്ടു/ഐ.റ്റി.ഐ./ഐ.റ്റി.സി./ഡിഗ്രി/പി.ജി. എന്നിവയാണ് യോഗ്യത. പ്രായപരിധിയില്ല. പ്രവേശനം സൗജന്യം.
താത്പര്യമുളളവര്‍ നവംബര്‍ എട്ടിന് രാവിലെ 10 നകം രണ്ട് പകര്‍പ്പ് ബയോഡാറ്റയും എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ചിറ്റൂര്‍ മിനി സിവില്‍ സ്‌റ്റേഷനിലുളള കരിയര്‍ ഡെവലപ്‌മെന്റ് സെന്ററില്‍ നേരിട്ട് എത്തണമെന്ന് എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04923223297.
- Log in to post comments