Skip to main content

ഗതാഗത വകുപ്പ് മന്ത്രി  എ.കെ ശശീന്ദ്രന്‍ ജില്ലയില്‍

 

ഗതാഗത വകുപ്പ് മന്ത്രി  എ.കെ ശശീന്ദ്രന്‍ നവംബര്‍ 9 ന് രാവിലെ 9.30 ന് കക്കോടി മക്കട എ.എല്‍.പി സ്‌കൂള്‍ കോതാടത്ത് - അഗ്രിപാര്‍ക്ക് ഉദ്ഘാടനം, നവംബര്‍ 10 ന്  മൂന്ന് മണിക്ക് കോഴിക്കോട് ദേവഗിരി കോളേജ് ഗ്രൗണ്ട് - സംസ്ഥാന എക്‌സൈസ് കലാകായിക മേള സമാപന സമ്മേളനം ഉദ്ഘാടനം, നവംബര്‍ 11 ന് മൂന്ന് മണിക്ക് കോഴിക്കോട് ചേളന്നൂര്‍ പുനത്തില്‍ താഴം ക്ഷീരോത്പാദക സംഘം - കെ.ഡി.സി ബേങ്ക് മൈക്രോ എ.ടി.എം സ്ഥാപിക്കല്‍, നാല് മണി പയമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അവലോകന യോഗം, അഞ്ച് മണിക്ക് കക്കോടി പ്രാഥമിക ആരോഗ്യ കേന്ദ്രം - അവലോകന യോഗം എന്നീ പരിപാടികളില്‍ പങ്കെടുക്കും. 

 

 

സായുധസേന പതാകദിനം;  ആലോചനായോഗം ചേര്‍ന്നു   

 

 

സായുധസേന പതാകദിനം ജില്ലയില്‍ ഡിസംബര്‍ ഏഴിന് വിപുലമായ പരിപാടികളോടെ നടത്താന്‍ എ.ഡി.എം റോഷ്‌നി നാരായണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആലോചനായോഗം തീരുമാനിച്ചു. മാതൃരാജ്യത്തിനു വേണ്ടി പോരാടി വീരചരമം പ്രാപിച്ച ആയിരക്കണക്കിന് ധീരജവാന്‍മാരെ ഓര്‍ക്കാനും ആദരിക്കാനുമായാണ് സായുധസേന പതാകദിനം ആചരിക്കുന്നത്. പതാകദിനത്തോടനുബന്ധിച്ച് കഴിഞ്ഞ വര്‍ഷം സ്റ്റാമ്പ് വിതരണം കാര്യക്ഷമമായി നടത്തിയവരെ യോഗത്തില്‍ അഭിനന്ദിച്ചു. ജില്ലാ സൈനിക വെല്‍ഫെയര്‍ ഓഫീസര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു. 

 

 

സൗജന്യ പി.എസ്.സി കോച്ചിംഗ് ക്ലാസ്സ്

 

 

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കോഴിക്കോട് പ്രീ- എക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ പി.എസ്.സി യുടെ വിവിധ മത്സര പരീക്ഷകള്‍ എഴുതുന്നവര്‍ക്കായി സൗജന്യ കോച്ചിംഗ് ക്ലാസ്സുകള്‍ നടത്തും. പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്കും ഒരു ലക്ഷത്തില്‍ താഴെ വാര്‍ഷിക കുടുംബ വരുമാനമുള്ള ഒ.ബി.സി, ഒ.ഇ.സി വിഭാഗത്തില്‍പ്പെട്ടവര്‍ക്കും അപേക്ഷിക്കാം. പട്ടികജാതി/വര്‍ഗ്ഗവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റൈപ്പെന്റ് ലഭിക്കും. ആറ് മാസമായിരിക്കും പരിശീലന കാലാവധി. താല്‍പര്യമുള്ളവര്‍ ഫോണ്‍നമ്പര്‍, മേല്‍വിലാസം ജാതി, വരുമാനം യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള  രേഖകള്‍ സഹിതം  നവംബര്‍ 20  നകം  ''പ്രിന്‍സിപ്പാള്‍, പ്രീ- എക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്റര്‍, യൂത്ത് ഹോസ്റ്റലിനു സമീപം,  ഈസ്റ്റ്ഹില്‍,  കോഴിക്കോട് - 5 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. അപൂര്‍ണമായ അപേക്ഷകള്‍ സ്വീകരിക്കില്ല. ഫോണ്‍: 0495 2381624.

 

ഐ.ടി.ഐ : അപേക്ഷ ക്ഷണിച്ചു

 

കോഴിക്കോട്  ഐ.ടി.ഐ ഐഎംസി സൊസൈറ്റിയും ടെകലോജിക്‌സും (Techlogix ) സംയുക്തമായി നടത്തുന്ന ഡിപ്ലോമ ഇന്‍ മൊബൈല്‍ ഫോണ്‍ ടെക്‌നോളജി, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ സിസിടിവി, അഡ്വാന്‍സ്ഡ് റോബോറ്റിക് എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മിനിമം യോഗ്യത എസ്എസ്എല്‍സി, പ്ലസ് ടു. താല്‍പര്യമുളളവര്‍ ഐ.ടി.ഐ ഐ.എം.സി ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 6282744698.  

 

 

ടെണ്ടര്‍ ക്ഷണിച്ചു

 

പന്തലായനി അഡീഷണല്‍ ഐ.സിഡിഎസ് പ്രൊജക്ടിലെ 98 അങ്കണവാടി കേന്ദ്രങ്ങളിലേക്ക് അങ്കണവാടി കണ്ടിജന്‍സി സാധനങ്ങള്‍ സപ്ലൈ ചെയ്യുവാന്‍ താല്‍പര്യമുളള സ്ഥാപനങ്ങള്‍/വ്യക്തികള്‍ എന്നിവരില്‍ നിന്ന് ടെണ്ടറുകള്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 20 ന് രണ്ട് മണി വരെ. ഫോണ്‍ - 0496 2621190, 8281999298. 

 

കാട വളര്‍ത്തലില്‍ പരിശീലനം

 

മൃഗസംരക്ഷണ വകുപ്പിന്റെ  ആഭിമുഖ്യത്തില്‍  മലമ്പുഴ ഐ.റ്റി.ഐക്ക് സമീപമുള്ള മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ നവംബര്‍  13 ന്   കാട വളര്‍ത്തലില്‍ ഒരുദിവസത്തെ സൗജന്യ പരിശീലനം സംഘടിപ്പിക്കും. താല്‍പര്യമുളളവര്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം. പേര് രജിസ്റ്റര്‍ ചെയ്തവര്‍ ആധാര്‍നമ്പറുമായി രാവിലെ 10 മണിക്കകം പരിശീലന കേന്ദ്രത്തില്‍ എത്തണം.  ഫോണ്‍ : 0491 2815454.  

 

 

ക്വട്ടേഷന്‍ ക്ഷണിച്ചു

 

സിവില്‍ സ്റ്റേഷനിലെ അസിസ്റ്റന്റ് ഡവലപ്‌മെന്റ് കമ്മീഷണര്‍ (ജന) ഓഫീസിലെ ഔദ്യോഗിക ആവശ്യത്തിലേക്ക് (2019 ഡിസംബര്‍ ഒന്ന് മുതല്‍ 2020 നവംബര്‍ 30 വരെയോ, ഈ ഓഫീസില്‍ സ്വന്തമായി സര്‍ക്കാര്‍ വാഹനം ലഭ്യമാകുന്നത് വരെയോ) എ.സി കാര്‍/ജീപ്പ് പ്രതിമാസ വാടകയ്ക്ക് നല്‍കുവാന്‍ താല്പര്യമുളള വാഹന ഉടമകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 23ന് ഉച്ചയ്ക്ക്് ഒരു മണി വരെ. ഫോണ്‍ - 0495 2371055. 

date