Skip to main content

ഭരണഭാഷാ സെമിനാര്‍ സംഘടിപ്പിച്ചു

    സാമ്പത്തിക-സ്ഥിതിവിവരക്കണക്ക് വകുപ്പ് ജില്ലാ ഓഫീസിന്റെ നേതൃത്വത്തില്‍ ഭരണഭാഷാ വാരാഘോഷത്തോടനുബന്ധിച്ച് ഭരണഭാഷാ സെമിനാര്‍ സംഘടിപ്പിച്ചു.  ജില്ലാ ആസൂത്രണ സമിതി സെക്രട്ടേറിയറ്റ് ഹാളില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഉസ്മാന്‍ ഷെരീഫ് കൂരിയുടെ അധ്യക്ഷതയില്‍ തിരൂര്‍ മലയാള സര്‍വ്വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ.അനില്‍വള്ളത്തോള്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു.  
 റിസര്‍ച്ച് ഓഫീസര്‍  ഇബ്രാഹിം ഏലച്ചോല, റിസര്‍ച്ച് ഓഫീസര്‍ പി മാത്യൂ ഫിലിപ്പോസ്., അഡീഷണല്‍ ജില്ലാ ഓഫീസര്‍മാരായ  ടി.കെ.ജയപ്രകാശന്‍, ടി. വിജയന്‍, സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്‌പെക്ടര്‍ സി. ഷമീര്‍മോന്‍, റിസര്‍ച്ച് അസിസ്റ്റന്റ് എന്‍.വി. മധുസൂദനന്‍, താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍മാരായ കെ. സുബ്രഹ്മണ്യന്‍., കെ. മുഹമ്മദ് ജമാല്‍., എ. വിജയകുമാരി, എ.എം. അന്നപൂര്‍ണ്ണേശ്വരി  എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ജീവനക്കാരുടെ സര്‍ഗവേദിയില്‍ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ അവരുടെ സര്‍ഗശേഷി പ്രകടിപ്പിച്ചു.  ജീവനക്കാര്‍ക്കായി നടത്തിയ കഥാ, കവിതാ, ഉപന്യാസ രചനാ മത്സരങ്ങളില്‍ സമ്മാനര്‍ഹരായവര്‍ക്ക് ഡോ. അനില്‍ വള്ളത്തോള്‍ സമ്മാനദാനം നടത്തി.  ഭാഷാ-പരിപോഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നവംബര്‍ 20 ന് വകുപ്പിലെ ജീവനക്കാര്‍ക്കായി ജോയന്റ് ഡയറക്ടര്‍ മനോജ് പൂന്താനം നേതൃത്വം നല്‍കുന്ന പ്രശ്‌നോത്തരി മത്സരം നടക്കും.
 

date