Skip to main content

മാപ്പിളപ്പാട്ട് പരിശീലന കോഴ്‌സ് പരീക്ഷയും 

സ്‌കൂള്‍ കെട്ടിടത്തിനുള്ള ശിലാസ്ഥാപനവും ഇന്ന്
മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമിയിലെ മാപ്പിളപ്പാട്ട് സ്‌കൂള്‍ കെട്ടിടത്തിനുള്ള ശിലാസ്ഥാപനം ഇന്ന്(നവംബര്‍ ഒന്‍പത്) നടക്കും. കെട്ടിടത്തിന്റെ ശിലാസ്ഥാപനം രാവിലെ 10ന്  ടി.വി ഇബ്രാഹീം എം.എല്‍.എ. നിര്‍വഹിക്കും.    അക്കാദമിയിലെ മാപ്പിളപ്പാട്ട് പരിശീലന കോഴ്‌സ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ ആലാപനം, രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ ഹാര്‍മോണിയം,  മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ അവതരണം തുടങ്ങിയ പരീക്ഷകള്‍ രാവിലെ 10ന് നടക്കും. 
 

date