മതസൗഹാര്‍ദ്ദ സദ്ദേശമുയര്ത്തി പഞ്ചാബ് കാരുടെ സ്നേഹ സൈക്കിള്‍ യാത്ര
മതസൗഹാര്‍ദ്ദ സദ്ദേശമുയര്ത്തി പഞ്ചാബ് പോലീസുകാരുടെ സൈക്കിള്‍ യാത്ര മലപ്പുറത്ത്. പഞ്ചാബ് പോലീസിലെ മന് ദീപ് മീഖായേല്‍ (27), ഗുരു സേവക് (30) എന്നിവരാണ് പഞ്ചാബ് മുതല്‍ കന്യാകുമാരി വരെ സൈക്കിളില്‍ യാത്ര നടത്തുന്നത്. ഒക്ടോബര്‍ 15 ന് തുടങ്ങിയ സൈക്കിള്‍ യാത്രയ്ക്ക് മലപ്പുറം സിവില്‍ സ്റ്റേഷനിലെ നെഹ്റു യുവകേന്ദ്ര ആസ്ഥാനത്ത് സ്വീകരണം നല്കി. ഗുരുനാനാക്ക് ദേവിന്റെ 550-ാം ജ• വാര്‍ഷികത്തോടനുബന്ധിച്ച് മത സൗഹാര്‍ദ്ദ പ്രചാരണത്തിനും ശാന്തിയ്ക്കും സമാധാനപാലനത്തിനുമായി ശ്രീ മുക്ത സര് സാഹിബ് പോലീസും പഞ്ചാബ് ജില്ലാ ഒളിമ്പിക് അസോസിയേഷനും സംയുക്തമായാണ് സൈക്കിള്‍ സ്നേഹ യാത്രയ്ക്ക് പിന്തുണ നല്‍കുന്നത്. നെഹ്റു യുവകേന്ദ്ര വളണ്ടിയര്‍മാരുടെ സഹായത്തോടെ രണ്ടു ദിവസം ജില്ലയില്‍ തങ്ങുന്ന പഞ്ചാബ് സംഘം ജില്ലയിലെ ഏതാനും സ്കൂളുകളിലെ പരിപാടികളില്‍ പങ്കെടുത്ത ശേഷം കന്യാകുമാരിയിലേക്ക് യാത്ര തിരിയ്ക്കും. യാത്രക്കിടെ രാത്രി കാലങ്ങളില്‍ പോലീസ് സ്റ്റേഷനുകളില്‍ അന്തിയുറങ്ങുന്ന സംഘം അടുത്ത ആഴ്ച്ച കന്യാകുമാരിയില്‍ എത്തുമെന്ന കണക്കുകൂട്ടലിലാണെന്ന് സൈക്കിള്‍ യാത്രികരുടെ കേരളത്തിലെ ചുമതലയുള്ള ജില്ലയിലെ നെഹ്റു യുവകേന്ദ്ര വളണ്ടിയര്‍ നിഖില്‍ പറഞ്ഞു. സിക്കിസത്തിലെ ന•കളിലൂന്നിയാണ് ഇവരുടെ പ്രചാരണ യാത്ര.
- Log in to post comments