Skip to main content

എന്‍ഡോസള്‍ഫാന്‍ പദ്ധതി കെട്ടിടങ്ങള്‍ക്ക് വൈദ്യുതീകരണത്തിന് തുക അനുവദിച്ചു

ജില്ലയിലെ നബാര്‍ഡ് എന്‍ഡോസള്‍ഫാന്‍ പദ്ധതിയില്‍ നിര്‍മ്മിച്ചതും വൈദ്യുതീകരണത്തിന് തുക വകയിരുത്താത്തതുമായ കെട്ടിടങ്ങള്‍ക്ക് കാസര്‍കോട് വികസന പാക്കേജില്‍ നിന്ന് തുക അനുവദിച്ച് ഉത്തരവായി. എന്‍ഡോസള്‍ഫാന്‍ പദ്ധതിയില്‍ നിര്‍മ്മിച്ച ചില കെട്ടിടങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയായെങ്കിലും വൈദ്യുതീകരണ പ്രവൃത്തി നടത്താത്തതിനാല്‍ കെട്ടിടം ഉപയുക്തമാക്കാന്‍ സാധിച്ചിരുന്നില്ല. ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബുവിന്റെ നിര്‍ദ്ദേശ പ്രകാരം എല്‍.എസ്.ജി.ഡി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ലഭ്യമാക്കിയ പ്രൊപ്പോസല്‍ കാസര്‍കോട് വികസന പാക്കേജ് സ്‌പെഷ്യല്‍ ഓഫീസില്‍ നിന്ന് പരിശോധനയ്ക്ക് വിധേയമാക്കി  ഏഴ് സ്‌കൂള്‍ കെട്ടിടങ്ങള്‍ക്ക് 77.37 ലക്ഷം രൂപയുടെ ഭരണാനുമതി ഉത്തരവ് നല്‍കി. ബളാംതോട് സ്‌കൂള്‍ കെട്ടിടം 12.12 ലക്ഷം, ബെള്ളൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ 7.96 ലക്ഷം, ഇരിയണ്ണി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ 13.8 ലക്ഷം, മുള്ളേരിയ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ 16.6 ലക്ഷം, 8.92 ലക്ഷം രൂപ വീതം ബദിയടുക്ക, പനത്തടി, കള്ളാര്‍ ബഡ്‌സ് സ്‌കൂളുകള്‍ക്കുമാണ് ഫണ്ട് അനുവദിച്ചിട്ടുള്ളത്. ഈ പ്രവൃത്തികള്‍ ജില്ലാ പഞ്ചായത്ത് എല്‍.എസ്.ജി.ഡി എഞ്ചിനീയറിങ് വിഭാഗമാണ് പ്രവൃത്തി നടപ്പിലാക്കുന്നത്. രണ്ട് മാസത്തിനുള്ളില്‍ പ്രവൃത്തി പൂര്‍ത്തിയാക്കാനാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത് എന്ന് കാസര്‍കോട് വികസന പാക്കേജ് സ്‌പെഷ്യല്‍ ഓഫീസര്‍ ഇ.പി. രാജമോഹന്‍ അറിയിച്ചു

date