Skip to main content

എല്‍.ഇ.ഡി നിര്‍മ്മാണ പരിശീലന പരിപാടിക്ക്  അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാന വനിതാവികസന കോര്‍പ്പറേഷന്‍ പട്ടികജാതിവിഭാഗത്തിലെ സ്ത്രീകള്‍ക്കായി സംരംഭകത്വ പദ്ധതിയ്ക്കും എല്‍.ഇ.ഡി.നിര്‍മാണ പരിശീലനത്തിനും അപേക്ഷ ക്ഷണിച്ചു. അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന പരിശീലന പരിപാടിയില്‍ പിന്നോക്കം നില്‍ക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട സ്ത്രീകള്‍ക്ക്  അപേക്ഷിക്കാം. മിനിമം യോഗ്യത- പത്താം ക്ലാസ്സ്, പ്രായ പരിധി 18 മുതല്‍ 50 വയസ്സ് വരെ. താത്പര്യമുള്ളവര്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയില്‍ പേര് വിവരങ്ങളും നിലവിലെ തൊഴില്‍, വാര്‍ഷികകുടുംബ വരുമാനം എന്നിവ രേഖപ്പെടുത്തി കോഴിക്കോട് മേഖലാ ഓഫീസില്‍ മേഖലാ മാനേജര്‍, കേരള സംസ്ഥാന വനിതാവികസന കോര്‍പ്പറേഷന്‍, നിര്‍മ്മല്‍ ആര്‍ക്കേഡ്,  കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രി സമീപം, ബൈപ്പാസ്‌റോഡ്, എരഞ്ഞിപ്പാലം, കോഴിക്കോട്-06. എന്ന വിലാസത്തില്‍ നവംബര്‍ 16നകം സമര്‍പ്പിക്കണം. അപേക്ഷകര്‍ വിദ്യാഭ്യാസയോഗ്യതയുടെയും, കമ്യൂനിറ്റി സര്‍ട്ടിഫിക്കററ് (ഒറിജിനല്‍), ആധാര്‍ കാര്‍ഡിന്റെ  കോപ്പി എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍-04952766454, 9496015010, ഇ-മെയില്‍- rokkd@kswdc.org ബന്ധപ്പെടാം.
 

date