Skip to main content

സൗജന്യ പ്രമേഹ മെഡിക്കല്‍ ക്യാമ്പ്

ജില്ലാ ഹോമിയോ ആശുപത്രിയിലെ ജീവിതശൈലീ രോഗ സമഗ്ര ചികിത്സാ പദ്ധതിയാ ആയുഷ്മാന്‍ ഭവ ക്ലിനിക്കിന്റെ ആഭിമുഖ്യത്തില്‍ നാളെ (നവംബര്‍ 14ന്) ജില്ലാ ഹോമിയോ ആശുപത്രി പരിസരത്ത് രാവിലെ 9.30 മുതല്‍ പ്രമേഹ ദിനാചരണം നടത്തുന്നു.  ദിനാചരണത്തിന്റെ ഭാഗമായി സൗജന്യ പ്രമേഹരോഗ നിര്‍ണ്ണയം, പരിശോധന, മരുന്നു വിതരണം, ബോധവത്ക്കരണ ക്ലാസ്, യോഗ പരിശീലനം എന്നിവ ഉണ്ടായിരിക്കും.  ദിനാചരണം ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷീബാ ബീഗം ഉദ്ഘാടനം ചെയ്യും.  
 

date