Skip to main content

വിമുക്തി മിഷന്‍ യോഗം 15ന്

ആലപ്പുുഴ: സംസ്ഥാന ലഹരി വര്‍ജ്ജന മിഷന്‍ വിമുക്തിയുടെ ആഭിമുഖ്യത്തില്‍ ‘നാളത്തെ കേരളം ലഹരീ മുക്ത നവ കേരളം’ എന്ന പേരില്‍ സര്‍ക്കാര്‍ 90 ദിന തീവ്ര യജ്ഞ പരിപാടി നടത്തുന്നു. മഹാത്മാ ഗാന്ധിയുടെ 150ാം ജന്മ വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് 90 ദിവസത്തെ തീവ്ര യജ്ഞ ബോധവല്‍ക്കരണ പരിപാടി നടക്കുക. ഇതിന്‍റെ ഭാഗമായി വിമുക്തി മിഷന്‍ ജില്ലാ കമ്മിറ്റിയുടെ യോഗം വിമുക്തി മിഷന്‍ ജില്ലാ ചെയര്‍മാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ ജി. വേണുഗോപാലിന്‍റെ അദ്ധ്യക്ഷതയില്‍ നവംബര്‍ 15ന് രാവിലെ 10.30ന് ജില്ലാ പഞ്ചായത്ത് കോണ്‍ഫ്രന്‍സ് ഹാളില്‍ നടക്കും.

വിമുക്തി മിഷന്‍ശിശുദിനത്തിന് ലഹരിവിരുദ്ധ ബാഡ്ജ് ധരിക്കണം

ആലപ്പുുഴ: സംസ്ഥാന ലഹരി വര്‍ജ്ജന മിഷന്‍റെ 90 ദിന തീവ്ര യജ്ഞ ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി ജില്ലയിലെ എല്ലാ ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികളും ശിശുദിനമായ നവംബര്‍‍ 14നു ലഹരി വിരുദ്ധ ബാഡ്ജ് ധരിയ്ക്കുന്നു. ജില്ലയിലെ എല്ലാ ഹൈ സ്കൂളുകളിലേയും ഹയര്‍ സെക്കന്‍ററി സ്കൂളുകളിലെയും വിദ്യാര്‍ഥികളും അധികാരികളും പരിപാടിയില്‍ പങ്കെടുക്കണമെന്ന് വിമുക്തി മിഷന്‍ ജില്ലാ മാനേജര്‍ ‍ അഭ്യര്‍ത്ഥിച്ചു.

മാലി ദ്വീപിലേക്ക് നോര്‍ക്ക വഴി സൗജന്യ റിക്രൂട്ട്മെന്‍റ്

ആലപ്പുഴ: മാലിയിലെ പ്രമുഖ മള്‍ട്ടി സ്പെഷ്യാലിറ്റി ടെര്‍ഷ്യറി കെയര്‍ ആശുപത്രിയായ ട്രീ ടോപ്പ് ആശുപത്രിയിലേക്ക് നഴ്സ്, മിഡ് വൈഫ്, മെഡിക്കല്‍ ടെക്നീഷ്യന്‍ എന്നീ ഒഴിവുകളിലേക്ക് നോര്‍ക്ക റൂട്ട്സ് മുഖേന അപേക്ഷകള്‍ ക്ഷണിച്ചു. ഇതാദ്യമായാണ് നോര്‍ക്ക റൂട്ട്സ് മുഖേന മാലിയിലേക്ക് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്. ബിരുദം/ ഡിപ്ളോമ കഴിഞ്ഞ് രണ്ട് വര്‍ഷത്തെ പ്രവര്‍ത്തിപരിചയമുള്ള നഴ്സുമാരേയും മെഡിക്കല്‍ ടെക്നീഷ്യന്‍ മാരേയുമാണ് തിരഞ്ഞെടുക്കുന്നത്. 22നും 30നും മദ്ധ്യേ പ്രായമുള്ള വനിതകള്‍ക്കും പുരുഷന്‍മാര്‍ക്കും അപേക്ഷിക്കാം. മിഡ് വൈഫ് തസ്തികയ്ക്ക് രണ്ട് വര്‍ഷത്തെ ലേബര്‍ റൂം പ്രവര്‍ത്തി പരിചയമുള്ള വനിത നഴ്സുമാര്‍ക്കാണ് അവസരം. നഴ്സുമാര്‍ക്ക് പ്രതിമാസ അടിസ്ഥാന ശമ്പളം 1000 യു.എസ് ഡോളറും (ഏകദേശം 70,000 രൂപ) ടെക്നീഷ്യന്മാര്‍ക്ക് 1000 യു.എസ് ഡോളര്‍ മുതല്‍ 1200 യു.എസ് ഡോളര്‍ വരെയും (ഏകദേശം 70,000 രൂപ മുതല്‍ 85,000 രൂപ വരെ) ലഭിക്കും. താമസം, ഡ്യൂട്ടി സമയത്തുള്ള ഒരു നേരത്തെ ഭക്ഷണം, ട്രാന്‍സ്പ്പൊര്‍ട്ടേഷന്‍, വിസ, വിമാന ടിക്കറ്റ്, മെഡിക്കല്‍ ഇന്‍ഷുറന്‍സ് എന്നിവ സൗജന്യം. താത്പര്യമുള്ള ഉദ്ദ്യോഗാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച വിശദമായ ബയോഡാറ്റ, പാസ്പ്പോര്‍ട്ടിന്‍റെയും, യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെയും പകര്‍പ്പുകള്‍ സഹിതം norka.maldives@gmail.comഎന്ന ഇ-മെയില്‍ വിലാസത്തില്‍ അയയ്ക്കണം. വിശദവിവരങ്ങള്‍ www.norkaroots.org എന്ന വെബ്സൈറ്റിലും ടോള്‍ ഫ്രീ നമ്പറായ 18004253939 (ഇന്ത്യയില്‍ നിന്നും) 00918802012345(വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം) ലഭിക്കും. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 23.

മാധ്യമ സമ്മേളനം അറിയിപ്പ്

ബുധനാഴ്ച (നവംബര്‍ 13) കളക്ട്രേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടക്കുന്ന ദിശ യോഗത്തിനോടനുബന്ധിച്ച് ചെയര്‍മാന്‍ ശ്രീ കൊടിക്കുന്നില്‍ സുരേഷ് എം.പി. ഒരു മാധ്യമസമ്മേളം നടത്തണമെന്ന് അറിയിച്ചിട്ടുണ്ട്. യോഗം അവസാനിക്കുന്ന 12.30ന് കളക്ട്രേറ്റ് കോണ്‍ഫ്രന്‍സ് ഹാളിലാണ് മാധ്യമങ്ങളെ കാണുന്നത്. എല്ലാ മാധ്യമ സുഹൃത്തുക്കളും എത്തിച്ചേരണമെന്ന് താല്‍പ്പര്യപ്പെടുന്നു.-ജില്ല ഇന്‍ഫര്‍മേഷൻ ഓഫീസര്

date