Skip to main content

വെട്ടുകാട് ഉത്സവ ഒരുക്കങ്ങള്‍ വിലയിരുത്തി

    വെട്ടുകാട് മാദ്രെ ദെവൂസ് ദേവാലയം ഉത്സവത്തോടനുബന്ധിച്ചുള്ള ഒരുക്കങ്ങള്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ നിയമസഭ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ വിലയിരുത്തി. ക്രമസമാധാനപാലനം, റോഡുകളുടെ അറ്റകുറ്റപ്പണി, കെ.എസ്.ആര്‍.ടി.സിയുടെ പ്രത്യേകബസ് സര്‍വ്വീസ്, ഭക്ഷ്യസുരക്ഷ, ശുചീകരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്തു. വി.എസ്.ശിവകുമാര്‍ എം.എല്‍.എ., ജില്ലാകളക്ടര്‍ കെ.ഗോപാലകൃഷ്ണന്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.പി. 1209/2019)

 

date