സ്‌കൂള്‍ കുട്ടികള്‍ക്കായി പരസ്യവാചകം തയ്യാറാക്കല്‍ മത്സരം
ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ എന്റ് ടി.ബി പ്രചാരണ പരിപാടിയുടെ ഭാഗമായി സ്‌കൂള്‍ കുട്ടികള്‍ക്കായി ജില്ലാതലത്തില്‍ പരസ്യവാചകം തയ്യാറാക്കല്‍ മത്സരം നടത്തും. പ്രായഭേദമന്യേ ഇടുക്കി ജില്ലയിലെ എല്ലാ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. പരസ്യവാചകം അയക്കുന്ന കുട്ടികള്‍ അതിനൊപ്പം സ്‌കൂള്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പോ സ്‌കൂള്‍ മേലധികാരിയുടെ കത്തോ ഹാജരാക്കണം. ക്ഷയരോഗ നിര്‍മ്മാര്‍ജ്ജനമായിരിക്കും വിഷയം. എഴുത്തുകള്‍ മലയാളത്തിലായിരിക്കണം. 15 വാക്കില്‍ കൂടരുത്. ഒരാള്‍ക്ക് ഒരു പരസ്യവാചകം മാത്രമേ അയക്കാന്‍ പാടുള്ളൂ. പാരഡിയോ പകര്‍പ്പോ അനുവദനീയമല്ല. കവറില്‍ സ്ലോഗണ്‍ എന്റ് ടി.ബി (ക്ഷയരോഗം) ക്യാംപയിന്‍ സ്ലോഗണ്‍ മത്സരം എന്ന് രേഖപ്പെടുത്തി ജില്ലാ ടി.ബി ആഫീസര്‍, ആരോഗ്യകേരളം, ഇടുക്കി സിവില്‍ സ്റ്റേഷന്‍, പൈനാവ് പി.ഒ കുയിലിമല, ഇടുക്കി 685603 എന്ന വിലാസത്തില്‍ അയക്കുകയോ സ്‌കാന്‍ ചെയ്ത പരസ്യവാചകം endtbidukki@gmail.com എന്ന വിലാസത്തില്‍ ഇ മെയില്‍ ചെയ്യുകയോ വേണം. നവംബര്‍ 15ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി ലഭിക്കണം. ജില്ലാതലത്തില്‍ തിരഞ്ഞെടുക്കപ്പെടുന്ന പരസ്യവാചകത്തിന് 5000 രൂപയുടെ ക്യാഷ് അവാര്‍ഡ് നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9946107341, 9447758899.
- Log in to post comments