ഹരിതവാർഡായി കുമളി സ്പ്രിംഗ് വാലി
കുമളി പഞ്ചായത്തിലെ പ്രകൃതി സുന്ദരഗ്രാമം സ്പ്രിംഗ് വാലിയെ സംസ്ഥാനത്തെ ആദ്യ ഹരിത വാര്‍ഡ് ആയി പ്രഖ്യാപിച്ചു. കുമളി പ്രീയദര്‍ശിനി ഹാളില്‍ സംഘടിപ്പിച്ച യോഗത്തില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംങ്ങ് കമ്മറ്റി ചെയർപേഴ്സൺ കുഞ്ഞുമോൾ ചാക്കോ ഹരിത വാർഡിന്റെ പ്രഖ്യാപനം നിർവ്വഹിച്ചു.
കുമളി ഗ്രാമ പഞ്ചായത്തിലെ 16-ാം വാർഡ്സ്പ്രിംഗ് വാലി വാർഡിലെ വീടുകൾ, സ്ഥാപനങ്ങൾ, പൊതു സ്ഥലങ്ങൾ എന്നിവിടങ്ങളിലെ മാലിന്യം നീക്കി പാതയോരങ്ങളിലും, പൊതു ഇടങ്ങളിലും ചെടികളും, മരങ്ങളും നട്ടു പിടിപ്പിച്ച് ഹരിതാഭമാക്കി. വീടുകളിലെ ജൈവ മാലിന്യങ്ങൾ ശരിയായി രീതിയിൽ സംസ്കരിക്കുന്നു. അജൈവ മാലിന്യങ്ങൾ തരം തിരിച്ച് ഹരിത കർമ്മ സേന മുഖേന ശേഖരിച്ച് സംസ്കരിക്കുന്നു. ജലസ്രോതസ്സുകൾ മാലിന്യം നീക്കി വൃത്തിയാക്കി . ഇത്തരത്തിൽ
വാർഡിലെ മാലിന്യ സംസ്ക്കരണം മാതൃകാപരമായി നടപ്പാക്കിയാണ് കുമളി ഗ്രാമപഞ്ചായത്ത് സ്പ്രിംഗ് വാലി വാർഡിനെ ഹരിത വാർഡാക്കി മാറ്റിയത്. കുമളി പഞ്ചായത്ത് പ്രസിഡന്റ് ഷീബ സുരേഷ് അദ്ധ്യക്ഷത വഹിച്ചു.
വാര്‍ഡിലെ വീടുകൾ, സ്ഥാപനങ്ങൾ, പൊതു സ്ഥലങ്ങൾ തുടങ്ങിയിടങ്ങളിലെ മാലിന്യം നീക്കം ചെയ്ത് വൃത്തിയാക്കുകയും പാതയോരങ്ങളിലും പൊതു ഇടങ്ങളിലും കാട് വെട്ടിത്തെളിച്ച് ചെടികളും മരങ്ങളും നട്ടുപിടിപ്പിച്ച് ഹരിതാഭമാക്കിയുമാണ് പ്രദേശം ഹരിത വാര്‍ഡാക്കി മാറ്റിയത്.വീടുകളിലെ അജൈവ മാലിന്യങ്ങള്‍ ഹരിതകര്‍മസേന ശേഖരിച്ച് പ്ലാസ്റ്റിക് ഷ്രെഡ് ചെയ്തും റീസൈക്കിള്‍ ചെയ്തും മാലിന്യ സംസ്കരണവും മുന്നേറുകയാണ്. പദ്ധതിയുടെ ഭാഗമായി വാര്‍ഡിലെ ജലസ്രോതസ്സുകളും ശുദ്ധീകരിച്ചു.
ഗ്രാമപഞ്ചായത്തിനൊപ്പം
ഹരിത കേരള മിഷൻ, ശുചിത്വ മിഷന്, നിറവ് സീറോ വേസ്റ്റ് കോഴിക്കോട്, ഹരിത കര്‍മ്മസേന, റസിഡന്‍സ് അസോസ്സിയേഷനുകള്‍, വാര്‍ഡ് വികസന സമിതി, അയല്‍ സഭകള്‍ തുടങ്ങി നിരവധി സംഘടനകളും വാര്‍ഡിനെ മാലിന്യമുക്തമാക്കി ഹരിതാഭമാക്കാന്‍ മുന്‍ നിരയിലുണ്ടായിരുന്നു.
യോഗത്തിൽ ജില്ലാപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ വിജയകുമാരി ഉദയസൂര്യൻ മുഖ്യപ്രഭാഷണം നടത്തി.
മാലിന്യ സംസ്ക്കരണത്തിൽ തദ്ദേശസ്ഥാപനങ്ങളുടെ പങ്കിനെ കുറിച്ച് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ കെ. വി. കുര്യാക്കോസ് വിവരിച്ചു. ഹരിത കേരള മിഷൻ ജില്ല കോ - ഓർഡിനേറ്റർ ഡോ. ജി. എസ്. മധു ഹരിത വാർഡ് എന്തെന്നത് സംബന്ധിച്ച് വിശദീകരിച്ചു. മാലിന്യ സംസ്ക്കരണത്തിലെ ശുചിത്വ മിഷന്റെ പങ്കിനെക്കുറിച്ച് അഴുത ബ്ലോക്ക് പഞ്ചായത്ത് ജോയിന്റ് ബിഡിഒ ദിലീപ് എം.കെ വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സണ്‍സി മാത്യു,
സെക്രട്ടറി കെ. സെൻകുമാർ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, ഹരിത കേരള മിഷൻ ഉദ്യോഗസ്ഥർ,വിവിധ രാഷ്ട്രീയ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. യോഗത്തിൽ വച്ച് പേപ്പർ ക്യാരി ബാഗുകളുടെ വിതരണവും നടത്തി.
- Log in to post comments