Post Category
മുണ്ടക്കയത്ത് ക്യാന്‍സര്‍ വിമുക്ത ഗ്രാമം പദ്ധതി ആരംഭിച്ചു
മുണ്ടക്കയം ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന ക്യാന്‍സര്‍ വിമുക്ത ഗ്രാമപദ്ധതി ആരംഭിച്ചു. മേരി ക്വീന്‍സ് മിഷന് ആശുപത്രിയുടെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി എല്ലാ വാര്‍ഡുകളിലും സ്ത്രീകള്‍ക്കായി സൗജന്യ സ്താനാര്‍ബുദ രോഗനിര്‍ണ്ണയം നടത്തും. വേദനാരഹിതവും റേഡിയേഷന് ഇല്ലാത്തതുമായ ഐ ബ്രസ്റ്റ് പരിശോധനയിലൂടെയാണ് രോഗ നിര്‍ണയം. പരിശോധന ഫലം ഉടന്‍ ലഭ്യമാക്കും.
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോഫി ജോസഫ് പദ്ധതി ഉദ്ഘാടനം ചെയ്തു. മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. എസ് രാജു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വത്സമ്മ തോമസ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ ബെന്നി ചേറ്റുകുഴി, മാത്യു എബ്രഹാം പ്ലാക്കാട്ട്, മഞ്ജു ഷനു തുടങ്ങിയവര്‍ സംസാരിച്ചു.
date
- Log in to post comments