Post Category
ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം
മലബാര്‍ ദേവസ്വം ബോര്‍ഡ്, മലബാര്‍ ക്ഷേത്രജീവനക്കാരുടെയും എക്സിക്യൂട്ടീവ് ഓഫീസര്‍മാരുടെയും ക്ഷേമനിധി ഫണ്ടില്‍ നിന്നും ബാങ്ക് വഴി പെന്ഷന്/ കുടുംബ പെന്ഷന് കൈപ്പറ്റുന്ന എല്ലാ പെന്‍ഷനര്‍മാരും ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് സെക്രട്ടറി അറിയിച്ചു. വില്ലേജ് ഓഫീസര്‍/ ഗസറ്റഡ് ഓഫീസര്‍/ ബാങ്ക് മാനെജര്‍/ ക്ഷേമനിധി ബോര്‍ഡ് മെമ്പര്‍ ഒപ്പിട്ട സര്‍ട്ടിഫിക്കറ്റാണ് നല്‍കേണ്ടത്. ബാങ്ക് അക്കൗണ്ട് നമ്പര്‍, മേല്‍വിലാസം, ടെലഫോണ്‍ നമ്പര്‍, എന്നിവ സഹിതം നവംബര്‍ 20 നകം സെക്രട്ടറി, മലബാര്‍ ക്ഷേത്രജീവനക്കാരുടെയും എക്സിക്യൂട്ടീവ് ഓഫീസര്‍മാരുടെയും ക്ഷേമനിധി, ഹൗസ്ഫെഡ് കോംപ്ലക്സ്, എരഞ്ഞിപ്പാലം (പി.ഒ), കോഴിക്കോട് 673006 വിലാസത്തില്‍ അയക്കണം. ഫോണ്‍: 0495-2360720.
date
- Log in to post comments