Post Category
കുടിശ്ശിക തുക ഒറ്റത്തവണ അടക്കാം
പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷനില്‍ നിന്നും വായ്പ എടുത്ത് കുടിശ്ശികയായി റവന്യു റിക്കവറി നടപടി നേരിടുന്ന ഗുണഭോക്താക്കള്‍ക്ക് കുടിശ്ശിക തുക ഒറ്റത്തവണയായി അടച്ചു തീര്‍ക്കാന്‍ അവസരം. ഇങ്ങനെ അടച്ചു തീര്‍ക്കുമ്പോള്‍ നാല് ശതമാനം റവന്യു റിക്കവറി ചാര്‍ജ് ഇനത്തില്‍ ഇളവ് ലഭിക്കും. ഇതിന് പുറമേ രണ്ട് ശതമാനം പിഴപ്പലിശ ഇളവ് പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷനും നല്‍കും.നോട്ടീസ് ചാര്‍ജും ഈടാക്കില്ല. നവംബര്‍ 15 മുതല്‍ 2020 മാര്‍ച്ച് 31 വരെ ഈ ആനുകൂല്യം ഗുണഭോക്താക്കള്‍ക്ക് ലഭിക്കുന്നതിനായി ജില്ല/ സബ് ജില്ലാ ഓഫീസുകളില്‍ പ്രത്യേകം സൗകര്യമൊരുക്കിയിട്ടുണ്ട്.
date
- Log in to post comments