Post Category
ഉപതിരഞ്ഞെടുപ്പ്: വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു
തൃശൂർ ജില്ലയിലെ മാടക്കത്തറ ഗ്രാമപഞ്ചായത്ത് വാർഡ് നമ്പർ 16 പൊങ്ങണംകാട്, മുല്ലശ്ശേരി ഗ്രാമപഞ്ചായത്ത് വാർഡ് നമ്പർ എട്ട് താണവീഥി നിയോജകമണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. വോട്ടർപട്ടികയിൽ പേര് ഉൾപ്പെടുത്തുന്നതിനും ഉൾക്കുറിപ്പ് തിരുത്തുന്നതിനും ഏതെങ്കിലും ആക്ഷേപങ്ങൾ ഉണ്ടെങ്കിൽ നവംബർ 18 നകം ബന്ധപ്പെട്ട ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ സ്വീകരിക്കുന്നതും ആവശ്യമായ തുടർനടപടികൾ സ്വീകരിച്ച് അന്തിമവോട്ടർ പട്ടിക നവംബർ 27 ന് പ്രസിദ്ധീകരിക്കും. വോട്ടർമാർ നിലവിൽ പ്രസിദ്ധീകരിച്ച വോട്ടർപട്ടിക പരിശോധിച്ച് തങ്ങളുടെ പേര് യഥാവിധി ഉൾപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടർ അറിയിച്ചു.
date
- Log in to post comments