ശക്തനിൽ ആകാശപാത : നിർമ്മാണോദ്ഘാടനം ഇന്ന്
തൃശൂർ നഗരിയുടെ ഒരു സ്വപ്നം കൂടി യാഥാർഥ്യമാക്കിക്കൊണ്ട് ശക്തനിലെ ആകാശപാതയുടെ നിർമാണോദ്ഘാടനം ഇന്ന് (നവംബർ 16) രാവിലെ 11.30 ന് കൃഷി മന്ത്രി അഡ്വ വി എസ് സുനിൽകുമാർ നിർവഹിക്കും. കരാർ കൈമാറ്റം കേരള ചീഫ് വിപ് അഡ്വ കെ രാജൻ നിർവഹിക്കും. തൃശൂർ കോർപ്പറേഷൻ മേയർ അജിത വിജയൻ അധ്യക്ഷത വഹിക്കും. മാതൃഭൂമി റൗണ്ടിന് ചുറ്റും വൃത്താകൃതിയിൽ 270 മീറ്റർ ചുറ്റളവിൽ 3 മീറ്റർ വീതിയിൽ റോഡ് നിരപ്പിൽ നിന്നും 6 മീറ്റർ ഉയരത്തിലാണ് ആകാശപാത നിർമിക്കുന്നത്. 5.3 കോടി രൂപയാണ് നിർമാണ ചെലവ്. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സ്കൈവാക് നടപ്പിലാക്കുന്നത്. കോർപറേഷൻ ഡെപ്യൂട്ടി മേയർ റാഫി ജോസ് പി, അർബൻ പ്ലാനർ റഹ്മത്ത് പി ജെ, അമൃത് മിഷൻ ഡയറക്ടർ ആർ ഗിരിജ, വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാർ, ചെയർമാന്മാർ, ഡി പി സി മെമ്പർ വർഗീസ് കണ്ടംകുളത്തി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, തൊഴിലാളി യൂണിയൻ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.
- Log in to post comments