Post Category
കാഞ്ഞങ്ങാട് നഗരസഭാ കേരളോത്സവം നവംബര്‍ 17 ന് സമാപിക്കും
ഒക്ടോബര്‍ 26 മുതല്‍ കാഞ്ഞങ്ങാട് നഗരസഭയിലെ വിവിധ കേന്ദ്രങ്ങളിലായി നടത്തി വരുന്ന കാഞ്ഞങ്ങാട് നഗരസഭാ കേരളോത്സവം നവംബര്‍ 17 ന് കാര്‍ത്തിക നിത്യാനന്ദ കലാ കേന്ദ്രത്തില്‍ സമാപിക്കും. നവംബര്‍ 16 ന് രാവിലെ ഒമ്പത് മണിക്ക് കാഞ്ഞങ്ങാട് ദുര്‍ഗ്ഗ ഹയര്‍ സെക്കന്‍ഡറി സ്ക്കൂളില്‍ കായിക മത്സരങ്ങള്‍ നടക്കും. കലാമത്സരങ്ങള്‍ നവംബര്‍ 17 ന് രാവിലെ 9.30 ന് കാര്‍ത്തിക നിത്യാനന്ദ കലകേന്ദ്രത്തില് നടക്കും. വൈകുന്നേരം അഞ്ച് മണിക്ക് നടക്കുന്ന സമാപന ചടങ്ങ് നഗരസഭാ ചെയര്മാന് വി.വി.രമേശന് ഉദ്ഘാടനം ചെയ്യും. നഗരസഭാ വൈസ്ചെയര്പേഴ്ണന് എല്‍.സുലൈഖ അധ്യക്ഷത വഹിക്കും. സമാപനചടങ്ങില്‍ കേരളോത്സവ വിജയികള്‍ക്കുളള സമ്മാനവിതരണം നഗരസഭാ ചെയര്മാന് വി.വി.രമേശന് നിര്‍വ്വഹിക്കും
date
- Log in to post comments