Post Category
സ്നേഹിത കോളിംഗ്ബെല്‍ ഫ്രണ്ട്സ് അറ്റ് ഹോം ഉദ്ഘാടനം ഇന്ന് (നവംബര്‍ 16)
ഒറ്റപ്പെട്ട് കഴിയുന്നവരുടെ പിന്തുണക്ക് കുടുംബശ്രീ ഒരു വര്‍ഷമായി നടന്നുന്ന സ്നേഹിത കോളിംഗ് ബെല്‍ ഫ്രണ്ട്സ് അറ്റ് ഹോം പരിപാടിയുടെ ഭാഗമായി ജില്ലയിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് അംഗങ്ങള്‍ സ്നേഹിത കോളിംഗ് ബെല്‍ സേവന സ്വീകര്‍ത്താക്കളുടെ ഭവന സന്ദര്‍ശനം നടത്തി സാമൂഹിക പിന്തുണ നല്‍കും. പൈനാവ് ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുമായി സഹകരിച്ചാണ് നടത്തുന്നത്. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് (നവംബര്‍ 16ന്) രാവിലെ 10.30ന് ജില്ലാ പോലീസ് മേധാവി ടി നാരായണന് നിര്‍വ്വഹിക്കും. കുടുംബശ്രീ ജില്ലാമിഷന് കോ-ഓര്‍ഡിനേറ്റര്‍ അജേഷ് ടി.ജി അധ്യക്ഷത വഹിക്കും. ജില്ലാപഞ്ചായത്ത് മെമ്പര്‍ ലിസമ്മ സാജന് മുഖ്യ പ്രഭാഷണംനടത്തും. സമൂഹത്തില്‍ ഒറ്റപ്പെട്ടു കഴിയുന്നവരുടെ പുന്തുണയായി അയല്‍ക്കൂട്ടങ്ങളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായാണ് പരിപാടി നടത്തുന്നത്.
date
- Log in to post comments