Post Category
ഒറ്റത്തവണ തീര്‍പ്പാക്കല്‍ ആനുകൂല്യം മാര്‍ച്ച് 31 വരെ
പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷനില്‍ നിന്നും വായ്പ എടുത്ത് കുടിശ്ശികയായി റവന്യൂ റിക്കവറി നടപടി നേരിടുന്ന ഗുണഭോക്താക്കള്‍ക്ക് കുടിശ്ശിക തുക ഒറ്റത്തവണയായി അടച്ചുതീര്‍ക്കുമ്പോള്‍ 4 ശതമാനം റവന്യൂ റിക്കവറി ചാര്‍ജ്ജ് ഇനത്തില്‍ ഇളവ് ലഭിക്കും. ഇതിനുപുറമെ 2 ശതമാനം പിഴപ്പലിശ ഇളവ് കോര്‍പ്പറേഷനും നല്‍കും. കൂടാതെ നോട്ടീസ് ചാര്‍ജ്ജും ഈടാക്കില്ല. ആനുകൂല്യം മാര്‍ച്ച് 31വരെ ജില്ലാ / സബ്ജില്ലാ ഓഫീസുകളില്‍ ഗുണഭോക്താക്കള്‍ക്ക് ലഭിക്കും. സര്‍ക്കാര്‍ ഉത്തരവനുസരിച്ച് കോര്പ്പറേഷന് ഗുണഭോക്താക്കള്‍ക്ക് നല്കുന്ന ഇളവുകള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് കോര്പ്പറേഷന് ചെയര്മാന് ബി. രാഘവന് എക്സ് എം.എല്‍.എയും മാനേജിംഗ് ഡയറക്ടര്‍ ഡോ.എം.എ നാസറും അറിയിച്ചു.
date
- Log in to post comments