Post Category
വെൽഫയർ അസിസ്റ്റന്റ് താത്കാലിക നിയമനം
തിരുവനന്തപുരം തൈക്കാടുള്ള കേരള സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ പരിശീലന കേന്ദ്രത്തിൽ വെൽഫയർ അസിസ്റ്റന്റ് തസ്തികയിൽ ദിവസവേതനത്തിൽ നിയമനം നടത്തുന്നു. പ്രീഡിഗ്രി/ പ്ലസ്ടു, ഡി.സി.എ യോഗ്യതയുള്ളവർ 28ന് രാവിലെ പത്തിന് കേരള സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ കേന്ദ്രത്തിൽ വച്ച് നടക്കുന്ന അഭിമുഖത്തിൽ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതം നേരിട്ട് ഹാജരാകണം.
പി.എൻ.എക്‌സ്.4192/19
date
- Log in to post comments