Post Category
ഉപതെരഞ്ഞെടുപ്പ്: രണ്ട് സീറ്റ് എല്‍ഡിഎഫിന്, രണ്ട് സീറ്റ് യുഡിഎഫിന്
ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളില്‍ രണ്ട് സീറ്റുകള്‍ എല്‍.ഡി.എഫും രണ്ട് സീറ്റുകള്‍ യു.ഡി.എഫും നേടി. പൊന്നാനി നഗരസഭയിലെ അഴീക്കല്‍ വാര്‍ഡില്‍ മുസ്ലിം ലീഗിലെ ആത്തിക്ക് പറമ്പില്‍ എട്ട് വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. പോത്തുകല്ല് ഗ്രാമ പഞ്ചായത്തിലെ ഞെട്ടിക്കുളം വാര്‍ഡില്‍ സി.പി.ഐ (എം) സ്ഥാനാര്‍ഥി രജനി 88 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. തിരുവാലി എ.കെ.ജി നഗര്‍ വാര്‍ഡില്‍ സിപിഐ(എം) സ്ഥാനാര്‍ഥി വി.കെ ബേബിയും എടയൂര്‍ തിണ്ടലം വാര്‍ഡില്‍ കോണ്‍ഗ്രസിലെ കെ.കെ മോഹനകൃഷ്ണനും വിജയിച്ചു.
date
- Log in to post comments