Post Category
ജില്ലാ കേരളോത്സവം; സംഘാടക സമിതി യോഗം ഇന്ന്
ആലപ്പുഴ: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജില്ലാതല കേരളോത്സവം 2019- പട്ടണക്കാട് വച്ച് ഡിസംബര്‍ മാസത്തില്‍ സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായുള്ള സംഘാടക സമിതി യോഗം ഇന്ന് (നവംബര്‍ 19) ഉച്ചയ്ക്ക് ശേഷം 3 മണിക്ക് പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വച്ച് ചേരും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാല്‍ അദ്ധ്യക്ഷത വഹിക്കും. ഗ്രാമ/ബ്ലോക്ക്/ജില്ലാ തല ജനപ്രതിനിധികള്‍ , ഉദ്യോഗസ്ഥര്‍ ജില്ലയിലെ ബന്ധപ്പെട്ട പ്രതിനിധികള്‍ ക്ലബ്ബുകളുടേയും യുവജന സംഘടനകളുടേയും പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കണം.
date
- Log in to post comments