Post Category
അംബേദ്കര്‍ ഗ്രാമപദ്ധതി-പ്രവര്‍ത്തിക ഉദ്ഘാടനം
പട്ടികജാതി വികസനവകുപ്പിന്റെ അംബേദ്കര്‍ ഗ്രാമപദ്ധതി പ്രകാരം ഒരു കോടി രൂപയുടെ വികസന പ്രവര്ത്ത നങ്ങള്‍ക്ക് കല്പ്പ റ്റ നിയോജകമണ്ഡലത്തില്‍ തുടക്കമായി. സി. കെ ശശീന്ദ്രന് എം. എല്‍. എ. ശുപാര്ശണ ചെയ്ത് തിരഞ്ഞെടുക്കപ്പെട്ട കോട്ടത്തറ പഞ്ചായത്തിലെ വലിയകുന്ന് പട്ടികജാതി കോളനിയിലെ വിവിധ നിര്മാടണ പ്രവര്‍ത്തി കളുടെ ഉദ്ഘാടനം എം.എല്‍.എ നിര്വതഹിച്ചു. കോട്ടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലീലാമ്മ ജോസഫ് അധ്യക്ഷത വഹിച്ചു. കോട്ടത്തറ വൈസ്പ്രസിഡണ്ട് ഉണ്ണികൃഷ്ണന്,വാര്ഡ്് മെമ്പര്‍ അബ്ദുള്‍നാ സര്, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ സജീവ്, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ ബാബുരാജ്, കോളനി കണ്വീപനര് മഹേഷ്, എസ് സി പ്രമോട്ടര്‍ ശുഭ എന്നിവര്‍ സംസാരിച്ചു. പ്രവര്ത്തി്കളുടെ നിര്‍മാ ണ ചുമതല ജില്ലാ നിര്മിനതി കേന്ദ്രത്തിനാണ്.
date
- Log in to post comments