Post Category
ജൈവവൈവിധ്യ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു
2017-18 വര്‍ഷത്തെ ജൈവവൈവിധ്യ പുരസ്‌കാരങ്ങള്‍ക്ക് സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു.
മികച്ച ജൈവവൈവിധ്യ പരിസ്ഥിതി സംരക്ഷകന്‍, നാടന്‍ വിളയിനങ്ങളുടെ സംരക്ഷകന്‍, നാടന്‍ വളര്‍ത്തു മൃഗയിനങ്ങളുടെ സംരക്ഷകന്‍, പരമ്പരാഗത നാട്ടറിവുകളുടെ സംരക്ഷന്‍, മികച്ച ജൈവ കര്‍ഷകന്‍, പരമ്പരാഗത ജൈവവൈവിധ്യ സംരക്ഷണവുമായി ബന്ധപ്പെട്ട ഗവേഷണം. ജൈവവൈവിധ്യം/പരിസ്ഥിതിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍/ഫീച്ചറുകള്‍ പ്രസിദ്ധീകരിച്ച പത്ര പ്രവര്‍ത്തകന്‍ (മലയാളം), ജൈവവൈവിധ്യം/പരിസ്ഥിതിയുമായി ബന്ധപ്പെട്ട മികച്ച ടി.വി റിപ്പോര്‍ട്ട്/ഡോക്യുമെന്ററി (ദൃശ്യ മാധ്യമ പ്രവര്‍ത്തകന്‍ -മലയാളം), ജൈവവൈവിധ്യ/പരിസ്ഥിതി സംരക്ഷണപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മികച്ച കോളേജ്, ജൈവവൈവിധ്യ/പരിസ്ഥിതി സംരക്ഷണപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഹൈസ്‌കൂള്‍ & ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, ജൈവവൈവിധ്യ/ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മികച്ച യു.പി.സ്‌കൂള്‍, മികച്ച ജൈവവൈവിധ്യ പരിസ്ഥിതി സംഘടന, മികച്ച ജെവവൈവിധ്യ ക്ലബ്, അടിസ്ഥാന ജനവിഭാഗങ്ങള്‍ക്കുവേണ്ടിയുളള നൂതന ആശയങ്ങളുടെ ആവിഷ്‌കാരം എന്നിവയ്ക്ക് സംസ്ഥാന ജൈവവൈവിധ്യ പുരസ്‌കാരങ്ങള്‍ നല്‍കും.
അപേക്ഷകളും അനുബന്ധരേഖകളും ഫെബ്രുവരി 28 നു മുമ്പ് മെമ്പര്‍ സെക്രട്ടറി, കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ്, എല്‍-14 ജയ്‌നഗര്‍, മെഡിക്കല്‍ കോളേജ് പി.ഒ, തിരുവനന്തപുരം - 695 011 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍ : 0471-2554740, വിശദവിവരങ്ങളും അപേക്ഷയുടെ മാതൃകയും www.keralabiodiversity.org യില്‍ ലഭിക്കും.
പി.എന്‍.എക്‌സ്.201/18
date
- Log in to post comments