Post Category
പടിയൂർ ഫെസ്റ്റ്: സംഘാടക സമിതി രൂപീകരിച്ചു
എടതിരിഞ്ഞി സർവ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ പടിയൂർ ഫെസ്റ്റ് 2019 സംഘാടക സമിതി രൂപീകരിച്ചു. ടി എൻ പ്രതാപൻ എം പി, പ്രൊഫ കെ യു അരുണൻ എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ് സി എസ് സുധൻ എന്നിവർ രക്ഷാധികാരികളായ സമിതിയാണ് രൂപീകരിച്ചത്. ഡിസംബർ 27 മുതൽ 31 വരെയാണ് ഫെസ്റ്റ്. വിവിധ കലാ സാംസ്കാരിക പരിപാടികൾ, പ്രദർശനങ്ങൾ, ഭക്ഷ്യമേള, സെമിനാറുകൾ, ഫിലിം ഫെസ്റ്റിവൽ എന്നിവ നടക്കും. പടിയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി എസ് സുധൻ യോഗം ഉദ്ഘാടനം ചെയ്തു. ബാങ്ക് വൈസ് പ്രസിഡന്റ് ടി ആർ ഭുവനേശ്വരൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് രാധാകൃഷ്ണൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുധ വിശ്വംഭരൻ, എന്നിവർ പങ്കെടുത്തു.
date
- Log in to post comments