Post Category
നടപ്പന്തല്‍ അവസാനം മുതല്‍ മാളികപ്പുറത്ത് നിന്ന് ഇറങ്ങും വരെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യണം
ശബരിമല സന്നിധാനത്ത് സുരക്ഷയുടെ ഭാഗമായി നടപ്പന്തലില്‍ പടി കയറുന്നതിന് മുമ്പായി മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യണമെന്ന് സന്നിധാനം പോലീസ് സ്പെഷല്‍ ഓഫീസര്‍ ഡോ. എ. ശ്രീനിവാസ് അറിയിച്ചു. ഇതിന് പ്രചാരണം നല്‍കാനായി ഡിജിറ്റല്‍ ഡിസ്പ്ലേ സ്ഥാപിക്കും. കൂടാതെ, ഡ്യൂട്ടിയിലുള്ള പോലീസുകാര്‍ ഇക്കാര്യം തീര്‍ഥാടകരെ അറിയിക്കും. മാളികപ്പുറത്ത്നിന്ന് ഇറങ്ങിപ്പോവുന്നത് വരെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യണമെന്നും അദ്ദേഹം അറിയിച്ചു. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് എക്സിക്യുട്ടിവ് ഓഫീസര്‍ കൂടി പങ്കെടുത്ത യോഗത്തിന്റെ തീരുമാനമായാണ് സ്പെഷല്‍ ഓഫീസര്‍ ഇക്കാര്യം അറിയിച്ചത്.
date
- Log in to post comments