Skip to main content

ആവാസ് ചികിത്സാ ധനസഹായം വര്‍ദ്ധിപ്പിച്ചു

അതിഥി തൊഴിലാളികള്‍ക്കുളള അപകട ആരോഗ്യ ഇന്‍ഷൂറന്‍സ് (ആവാസ്) പദ്ധതി പ്രകാരം രജിസ്റ്റര്‍ ചെയതിട്ടുള്ള തൊഴിലാളികള്‍ക്കുള്ള സൗജന്യ ചികിത്സ ധന സഹായം 15000 രൂപയില്‍ നിന്നും 25000 രൂപയായി വര്‍ദ്ധിപ്പിച്ചു. പ്രസവ സംബന്ധമായ ചികിത്സയും  പദ്ധതിയില്‍ ലഭ്യമാണ്. അപകടം മൂലമുണ്ടാകുന്ന അംഗ വൈകല്യത്തിന് ഒരു ലക്ഷം വരെ ഇന്‍ഷൂറന്‍സ് പരിരക്ഷയും ലഭിക്കും. മാനന്തവാടി ജില്ലാ ആസ്പത്രി, കല്‍പ്പറ്റ ജനറല്‍ ആസ്പത്രി, വൈത്തിരി, ബത്തേരി താലൂക്ക് ഹെഡ് ക്വാട്ടേഴ്‌സ് ആസ്പത്രി എന്നിവിടങ്ങളില്‍ ആവാസ് പദ്ധതി പ്രകാരമുള്ള ചികിത്സാ സഹായം ലഭിക്കും.
അതിഥി തൊഴിലാളികളെ കൊണ്ട് തൊഴില്‍ ചെയ്യിപ്പിക്കുന്ന എല്ലാ തൊഴിലുടമകളും ആവാസ് പദ്ധതിയില്‍ ഇതരസംസ്ഥാന തൊഴിലാളികളെ രജിസ്റ്റര്‍ ചെയ്യിച്ച് ആവാസ് ഇന്‍ഷൂറന്‍സ് കാര്‍ഡ് ലഭ്യമാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ജില്ലാ  ലേബര്‍ ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍,മാനന്തവാടി: 8547655686, അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍, കല്പറ്റ: 8547655684,അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍, സുല്‍ത്താന്‍ ബത്തേരി : 8547655690 ഫോണ്‍ നമ്പരില്‍ ബന്ധപ്പെടാം.

date