Skip to main content

ചലച്ചിത്ര മേള സമാപിച്ചു

 

ആലപ്പുഴ : പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ ആലപ്പുഴ ഗവ. മോഡൽ ഗേൾസ് എച്.എസ്.എസിൽ സംഘടിപ്പിച്ച ഏഴാമത് അഖിലകേരള കുട്ടികളുടെ ചലച്ചിത്ര മേളക്കു സമാപനമായി. എ. എം. ആരിഫ് എം. പി സമാപന സമ്മേളനം ഉദ്ഘടനം ചെയ്തു. നഗരസഭാ അധ്യക്ഷൻ ഇല്ലിക്കൽ കുഞ്ഞുമോൻ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടർ ധന്യ. ആർ. കുമാർ റിപ്പോർട്ട്‌ അവതരിപ്പിച്ചു.   
 ചലച്ചിത്ര സംവിധായകൻ അരുൺ ഗോപി വിജയികൾക്കുള്ള സമ്മാനദാനം നിർവ്വഹിച്ചു.  സംവിധായകൻ നൂറനാട് രാമചന്ദ്രൻ, എസ്. ഐ.ഇ. ടി തലവൻ സി. അബുരാജ്, ജൂറി അംഗം ബെറ്റി മോൾ മാത്യു, കൗൺസിലർ കവിത,  സി.ഇ. ഒ. ഷൈല വി. ആർ, എ.ഇ. ഒ വി. രമേശ്‌ ബാബു എന്നിവർ പ്രസംഗിച്ചു.
 മേളയിൽ മികച്ച ചിത്രമായി തമന്ന സോൾ സംവിധാനം ചെയ്ത ലഞ്ച് ബ്രേക്ക്‌ തെരഞ്ഞെടുത്തു. 50000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.  മികച്ച നടനായി മൃദുലിനേയും നടിയായി രേഷ്മയേയും തെരഞ്ഞെടുത്തു.  കാടോ എന്ന സിനിമയുടെ സംവിധായകൻ സദഫ് കുന്നിലാണ് മികച്ച സംവിധായകൻ.

date