Skip to main content

വര്‍ക്കല നിയോജക മണ്ഡലം സമ്പൂര്‍ണ പച്ചത്തുരുത്തിലേയ്ക്ക്

 

    ഹരിതകേരളം മിഷന്‍ പരിസ്ഥിതി പുനസ്ഥാപനത്തിന്റെ ഭാഗമായി നടപ്പാക്കുന്ന പച്ചത്തുരുത്ത് പദ്ധതി വെട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ ജെംനോ മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 35 സെന്റ് സ്ഥലത്ത് വൃക്ഷതൈ നട്ടുകൊണ്ട് വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ. യൂസഫ് ഉദ്ഘാടനം ചെയ്തു. പച്ചത്തുരുത്തുകളുടെ സ്ഥാപനം വഴി അന്തരീക്ഷ മലിനീകരണത്തിന് നല്ലൊരു പരിധി വരെ പരിഹാരം കണ്ടെത്താന്‍ കഴിയും. അന്തരീക്ഷ മലിനീകരണത്തിന് ശാസ്ത്രീയമായി നേരിടാന്‍ പച്ചത്തുരുത്തുകള്‍ കാലത്തെ ആവശ്യമായി തിരിച്ചറിഞ്ഞ് ജനസമൂഹം എറ്റെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

    വെട്ടൂര്‍ പച്ചത്തുരുത്തോടെ ബ്ലോക്കിലെ എല്ലാ പഞ്ചായത്തുകളിലും പച്ചത്തുരുത്തുള്ള ബ്ലോക്കായും ഇതോടൊപ്പം വര്‍ക്കല മണ്ഡലത്തില്‍ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പച്ചത്തുരുത്ത് സ്ഥാപിച്ചിട്ടുള്ളതായും ബ്ലോക്ക് പ്രസിഡന്റ് അറിയിച്ചു.

    35 സെന്റില്‍ പച്ചത്തുരുത്ത് സ്ഥാപിക്കുന്നതിന് കഠിനാദ്ധ്വാനം ചെയ്ത 10 തൊഴിലുറപ്പ് തൊഴിലാളികളെ ചടങ്ങില്‍ വെട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ: എ. അസിം ഹുസൈന്‍ പൊന്നാടയണിയിച്ച് ആദരിച്ചു. 

    പഞ്ചായത്ത് പ്രസിഡന്റിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വൈസ് പ്രസിഡന്റ് ഗീത പി സ്വാഗതം പറഞ്ഞു. ഹരിത കേരളം മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ഡി. ഹുമയൂണ്‍ പദ്ധതി വിശദീകരണം നടത്തി.  ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി. രഞ്ജിത്ത്, ബ്ലോക്ക് പഞ്ചായത്തംഗം സബീന ശങ്കര്‍, വാര്‍ഡ് മെമ്പര്‍ എസ്. സുനില്‍ എന്നിവര്‍ ആശംസകള്‍ നടത്തി. സെക്രട്ടറി  എസ്. ഷാനികുമാര്‍ കൃതജ്ഞത പറഞ്ഞു.
(പി.ആര്‍.പി. 1327/2019)

date