Post Category
ഭാഗ്യക്കുറിയുടെ സുവര്‍ണ ജൂബിലി ആഘോഷം: ജില്ലാ തല ഉദ്ഘാടനം ഇന്ന്
കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ സുവര്‍ണജൂബിലി ആഘോഷങ്ങളുടെ ജില്ലാ തല ഉദ്ഘാടനം ഇന്ന് (ജനുവരി 18) മലപ്പുറം ടൗണ്‍ ഹാളില്‍ നടക്കും. ഉച്ചക്ക് 12 മണിക്ക് തദ്ദേശ സ്വയം ഭരണവകുപ്പ് മന്ത്രി ഡോ.കെ.ടി.ജലീല്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ക്ഷേമനിധി ആനൂകല്യങ്ങളിലായി 2.9 ലക്ഷം വിതരണം ചെയ്യും. ഏജന്റുമാര്‍ക്കുള്ള രണ്ട് ജോഡി യൂണിഫോം വിതരണത്തിന്റെ ഉദ്ഘാടനവും നടക്കും. 1400 ഓളം യൂണിഫോമുകളാണ് ആദ്യഘട്ടത്തില്‍ വിതരണം ചെയ്യുക.പരിപാടിയുടെ ഭാഗമായി രാവിലെ 10 മണിമുതല്‍ സാസ്കാരിക പരിപാടികള്‍ നടക്കും.
date
- Log in to post comments