പുതുക്കിയ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു: ജില്ലയില്‍ ആകെ 29.83 ലക്ഷം വോട്ടര്‍മാര്‍
ജില്ലയിലെ പുതുക്കിയ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. 29,82,660 പേരാണ് പുതുക്കിയ പട്ടികയിലുള്ളത്. ഇതില്‍ 15,03,342 സ്ത്രീകളും 14,79,318 പുരുഷന്‍മാരും ഉള്‍പ്പെടും. 2018 ജനുവരി ഒന്നിന് 18 വയസ്സ് തികഞ്ഞവരാണ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത് വണ്ടൂര്‍ നിയോജക മണ്ഡലത്തിലാണ്. 2,05,533 വോട്ടര്‍മാരാണ് വണ്ടൂര്‍ മണ്ഡലത്തിലുള്ളത്. ഏറ്റവും കുറവ് ഏറനാട് മണ്ഡലത്തിലാണ് - 163580 വോട്ടര്‍മാര്‍. സ്ത്രീ വോട്ടര്‍മാരുടെ എണ്ണത്തിന്റെ കാര്യത്തിലും വണ്ടൂര്‍ മണ്ഡലം മുന്നില്‍ നില്‍ക്കുന്നു 104863 സ്ത്രീ വോട്ടര്‍മാരാണ് വണ്ടൂരിലുള്ളത്. ഇവിടുത്തെ പുരുഷ വോട്ടര്‍മാരുടെ എണ്ണം 10670 ആണ്. കൊണ്ടോട്ടി, ഏറനാട്, മലപ്പുറം, വേങ്ങര, വള്ളിക്കുന്ന്, തിരൂരങ്ങാടി എന്നീ മണ്ഡലങ്ങളില്‍ മാത്രമാണ് പുരുഷ വോട്ടര്‍മാര്‍ സ്ത്രീകളേക്കാള്‍ കൂടുതലുള്ളത്. ജില്ലയില്‍ വോട്ടര്‍ പട്ടികയിലെ സ്ത്രീ - പുരുഷ അനുപാതം 1000 പുരുഷന്‍മാര്‍ക്ക് 1016 സ്ത്രീകള്‍ എന്ന നിലയിലാണ്. ഓരോ മണ്ഡലത്തിലെയും വോട്ടര്‍മാരുടെ എണ്ണം താഴെ ചേര്‍ക്കുന്നു. കൊണ്ടോട്ടി - 187582, ഏറനാട് - 163580, നിലമ്പൂര്‍ - 20147, വണ്ടൂര്‍ - 20553, മഞ്ചേരി - 189503, പെരിന്തല്‍മണ്ണ - 194401, മങ്കട - 194317, മലപ്പുറം - 194303, വേങ്ങര - 170250, വള്ളിക്കുന്ന് - 181233, തിരൂരങ്ങാടി 178642, താനൂര്‍ 169600, തിരൂര്‍ 200595, കോട്ടക്കല്‍ 193970, തവനൂര്‍ 177935, പൊന്നാനി 181069.
- Log in to post comments