Skip to main content

ബി.സി.ഡി.സി. എക്‌സപോ:  സ്റ്റാള്‍ രജിസ്‌ട്രേഷന്‍ തുടങ്ങി    

ആലപ്പുഴ: സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ 'ബി.സി.ഡി.സി. എക്‌സ്‌പോ 2017' എന്ന പേരില്‍ വാണിജ്യ വിപണന മേള സംഘടിപ്പിക്കുന്നു. ഇ.എം.എസ് സ്റ്റേഡിയത്തില്‍ ഡിസംബര്‍ 26 മുതല്‍ ജനുവരി രണ്ടു വരെയാണ് പ്രദര്‍ശന വിപണന മേള.

മേളയില്‍ സ്വകാര്യ സ്റ്റാളുകള്‍ നടത്താന്‍ താല്‍പര്യമുള്ളവര്‍ ജില്ലാ മാനേജര്‍, പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍,ജില്ലാ ഓഫീസ്, സൗമ്യ കോംപ്ലക്‌സ്, വെള്ളക്കിണര്‍,ആലപ്പുഴ-688001 എന്ന വിലാസത്തില്‍ ബന്ധപ്പെടണം. വിശദവിവരത്തിന് ഫോണ്‍: 0477-2254121,2254122, 9447710044
                                                                 
(പി.എന്‍.എ.2631/17)
 

date