ജില്ലയിലെ തൊഴിലുറപ്പ് പ്രവര്‍ത്തനങ്ങളില്‍ ഓമല്ലൂര്‍ പഞ്ചായത്ത് മുന്നില്‍: ജില്ലാ കളക്ടര്‍
ജില്ലയിലെ തൊഴിലുറപ്പ് പ്രവര്‍ത്തനങ്ങളില്‍ ഓമല്ലൂര്‍ പഞ്ചായത്ത് മുന്നിലെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പറഞ്ഞു. ഓമല്ലൂര്‍ പഞ്ചായത്തിലെ ഐമാലി വെസ്റ്റ് രണ്ടാം വാര്‍ഡിലെ 63 നമ്പര്‍ അംഗനവാടിയുടെ ഗ്രൗണ്ടില്‍ ഷട്ടില്‍ കോര്‍ട്ട് ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ഗീത വിജയന്‍ അധ്യക്ഷത വഹിച്ചു. ജില്ലയില്‍ തൊഴിലുറപ്പ് പദ്ധതിയിലൂടെ ഒരുപാട് കുടുംബങ്ങളെ മികച്ച രീതിയില്‍ മുന്നോട് നയിക്കാന്‍ സാധിച്ചു. സ്ഥിരമായ വരുമാനം ലക്ഷ്യമിടുന്ന പ്രവര്‍ത്തനങ്ങളാണ് തൊഴിലുറപ്പ് പദ്ധതി. ആരോഗ്യ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനായി ഷട്ടില്‍ കോര്‍ട്ട് നാട്ടുകാര്‍ പ്രയോജനപ്പെടുത്തണമെന്നും കളക്ടര്‍ പറഞ്ഞു.
കുരുന്നുകള്‍ക്കായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പെടുത്തി ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ ഐമാലി വെസ്റ്റ് രണ്ടാം വാര്‍ഡിലെ 63 നമ്പര്‍ അംഗനവാടിയുടെ ഗ്രൗണ്ടിലാണ് ഷട്ടില്‍ കോര്‍ട്ട് ഒരുക്കിയത്.
കുട്ടികളില്‍ ചെറുപ്പം മുതല്‍ കായിക രംഗത്ത് താല്‍പര്യം വര്‍ധിപ്പിച്ച് എടുക്കുന്നതിനും അവരുടെ ശാരീരികവും മാനസികവുമായ വളര്‍ച്ചയെ പ്രോല്‍സാഹിപ്പിക്കുകയുമാണ് ഷട്ടില്‍ കോര്‍ട്ട് നിര്‍മാണത്തിലൂടെ ലക്ഷ്യമിടുന്നത്. തൊഴിലുറപ്പ് തൊഴിലാളികളായ ഏഴു പേരെ ഉള്‍പ്പെടുത്തി 90,857 രൂപ വിനിയോഗിച്ചാണ് ഒരു മാസം കൊണ്ട് ഷട്ടില്‍ കോര്‍ട്ട് നിര്‍മിച്ചത്.
വാര്‍ഡ് മെമ്പര്‍ അഭിലാഷ് ഹാപ്പി, വൈസ് പ്രസിഡന്റ് പി.എസ്. തോമസ്, തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ എന്‍. ഹരി, ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ സി.പി. രാജേഷ് കുമാര്‍, എം.ജി.എന്‍.ഇ.ജി.എസ്. അക്രഡിറ്റഡ് എഞ്ചിനീയര്‍ രതീഷ് കുമാര്‍, സെക്രട്ടറി സി. രാജേഷ് കുമാര്‍, പഞ്ചായത്ത് മെമ്പര്‍മാരായ ബ്ലസണ്‍ എബ്രഹാം, അമ്പിളി, ശ്രീവിദ്യ, ശാരദ കുമാരി, സാജു, രശ്മി മനോജ്, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
- Log in to post comments