ട്രൈബല്‍ മെഗാ അദാലത് ജനുവരിയില്‍ നടത്തും: ജില്ലാ കളക്ടര്‍
റാന്നി പെരുനാട് മേഖലയിലും കോന്നി സീതത്തോട്ടിലും വസിക്കുന്ന മലമ്പണ്ടാര വിഭാഗത്തില്‍പെട്ട 97ഓളം ആദിവാസി കുടുംബങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ജനുവരിയില്‍ മെഗാ അദാലത്ത് നടത്തുമെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. ആനുകൂല്യങ്ങള്‍ മുടങ്ങി കിടപ്പുണ്ടെങ്കില്‍ പരിശോധിച്ച് വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിക്കും. അദാലത്തിനു മുന്നോടിയായി കളക്ടറേറ്റില്‍ ചേര്‍ന്ന ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു കളക്ടര്‍.
ആദിവാസി വിഭാഗങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ്, ജനന സര്‍ട്ടിഫിക്കറ്റ്, വിധവ പെന്ഷന് അപേക്ഷകള്‍, വാര്‍ധക്യ പെന്ഷന് തുടങ്ങിയവ വിതരണം ചെയ്യുന്നതിന് നടപടി പുരോഗമിക്കുകയാണ്. തൊണ്ണൂറ് ശതമാനം സര്‍റ്റിഫിക്കറ്റുകളും തയാറായി കഴിഞ്ഞു. വനാവകാശ നിയമ പ്രകാരം 335 അപേക്ഷകള്‍ ലഭിച്ചിരുന്നു. ഇതില്‍ മഞ്ഞത്തോട് മേഖലയില്‍ വസിക്കുന്ന 39 കുടുംബങ്ങള്‍ക്ക് ഭൂമി നല്കുന്ന നടപടി പൂര്‍ത്തിയാക്കുന്നതിന് കൂടുതല്‍ വ്യക്തത ആവശ്യമാണ്. ഇതൊഴികെയുള്ള എല്ലാ പരാതികള്‍ക്കും പരിഹാരം കാണുമെന്നും അദ്ദേഹം പറഞ്ഞു. മാര്‍ച്ച് മാസത്തിനുള്ളില്‍ ജില്ലയിലെ ആദിവാസി വിഭാഗങ്ങളുടെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അദാലത്തിന് മുന്നോടിയായി ജനുവരി മൂന്നിന് സബ് ഡിവിഷണല്‍ ലെവല്‍ കമ്മിറ്റിയും ഏഴിന് ഡിസ്ട്രിക്ട് ലെവല്‍ കമ്മിറ്റിയും ചേരും. അതോടൊപ്പം ആദിവാസി കുട്ടികളില്‍ കണ്ടു വരുന്ന വിളര്‍ച്ച പോലെയുള്ള അസുഖങ്ങള്‍ക്ക് പരിഹാരം കാണാന്‍ പ്രത്യേക മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കാനും തീരുമാനമായി.
അടൂര്‍ ആര്.ഡി.ഒ പി.റ്റി എബ്രഹാം, കോന്നി തഹസില്‍ദാര്‍ സി.ആര് സോമനാഥന് നായര്‍, റാന്നി തഹസില്‍ദാര്‍ സാജന് വി. കുര്യാക്കോസ്, ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസര്‍ വി.ആര് മധു, കുടുംബശ്രീ ഡി.എം.സി കെ വിധു, വനിത ശിശുക്ഷേമ വികസന ഓഫീസര്‍ എല്‍ .ഷീബ, ഡി.എം.ഒ(ആരോഗ്യം) ഡോ.എഎല്‍ ഷീജ, ജില്ലാ സപ്ലൈ ഓഫീസര്‍ എം.എസ് ബീന, റാന്നി ഗൂഡ്രിക്കല്‍ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എസ്.മണി, സീതത്തോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജി. അശോക് കുമാര്‍, പെരുനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ആര്. സുരേഷ് കുമാര്‍, എസ്.റ്റി പ്രമോട്ടര്‍ കെ. ഡി രതീഷ്, ഡി.ഡിപി പ്രതിനിധി എസ് സതീഷ് കുമാര്‍, സോഷ്യല്‍ ജസ്റ്റിസ് ഓഫീസ് സീനിയര്‍ ക്ലര്‍ക്ക് മാജ എല്‍സി ചെറിയാന്, ലീഡ് ബാങ്ക് പ്രതിനിധി മനോജ് വര്‍ഗീസ്, തിരുവല്ല ആര്.ഡി ഓഫീസ് എസ്.എസ് എസ് റെജീന എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
- Log in to post comments