Post Category
ഇലക്ട്രിക്കൽ എഞ്ചിനീയറിങ് ലക്ചറർ താത്കാലിക നിയമനം
വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക്ക് കോളേജിലെ ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് വിഭാഗത്തിൽ ഇലക്ട്രിക്കൽ എഞ്ചിനീയറിങ് ലക്ചറർമാരുടെ താൽക്കാലിക ഒഴിവുകളിലേയ്ക്കുളള എഴുത്തുപരീക്ഷയും അഭിമുഖവും 30ന് രാവിലെ പത്തിന് കോളേജിൽ നടക്കും. രണ്ടൊഴിവുകളാണുള്ളത്. ബന്ധപ്പെട്ട വിഷയത്തിൽ ഫസ്റ്റ് ക്ലാസോടെ എഞ്ചിനീയറിങ് ബിരുദമാണ് യോഗ്യത. താൽപ്പര്യമുളളവർ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളേജിൽ നേരിട്ട് ഹാജരാകണം. വിശദാംശങ്ങൾ ംംം.രുമേര.ശി ൽ ലഭിക്കും.
പി.എൻ.എക്സ്.4645/19
date
- Log in to post comments