Skip to main content

മുഖ്യമന്ത്രി ക്രിസ്മസ് ആശംസകൾ നേർന്നു

എല്ലാ വിഭാഗീയതകൾക്കും അതീതമായി മനുഷ്യമനസ്സുകൾ ഒരുമിക്കണമെന്ന ക്രിസ്തുവിന്റെ  മഹദ് സന്ദേശം ഉൾക്കൊണ്ട് ക്രിസ്മസ് ആഘോഷിക്കണമെന്ന് എല്ലാ മലയാളികൾക്കും ക്രിസ്മസ് ആശംസ നേർന്നുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും സന്ദേശമാണ് ത്യാഗനിർഭരമായ ജീവിതത്തിലൂടെ യേശു ജനങ്ങൾക്ക് നൽകിയത്. സ്വന്തം ജനതയെ മതത്തിന്റെ അടിസ്ഥാനത്തിൽ വേർതിരിക്കാൻ ഭരണകൂടം ശ്രമിക്കുമ്പോൾ ക്രിസ്തുവിന്റെ സന്ദേശങ്ങൾക്ക് എന്നത്തേക്കാളും പ്രസക്തിയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പി.എൻ.എക്‌സ്.4656/19

date